റിലീസാവാത്ത പൂമരത്തിന് ട്രോള്‍ റിവ്യൂ ഒരുക്കി ആരാധകര്‍; നിരൂപണം കലക്കിയെന്ന് കാളിദാസ്

റിലീസാവാത്ത പൂമരത്തിന് ട്രോള്‍ റിവ്യൂ ഒരുക്കി ആരാധകര്‍; നിരൂപണം കലക്കിയെന്ന് കാളിദാസ്
രസകരമായ റിവ്യൂകള്‍ പൊട്ടിച്ചിരി പടര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്
രണ്ടര വര്‍ഷമായിട്ടും റിലീസാവാത്ത എബ്രിഡ് ഷൈന്‍-കാളിദാസ് ചിത്രം പൂമരത്തിന് നിരൂപണം എഴുതിയിരിക്കുകയാണ് ആരാധകര്‍. ക്രിസ്മസ് റിലീസിനും ചിത്രം കാണാത്തതില്‍ പ്രതിഷേധിച്ചാണ് ആരാധകരുടെ ട്രോള്‍ റിവ്യൂ. റിവ്യൂവില്‍ കുമ്മനത്തെയും ട്രോളുന്നുണ്ട്. പൂമരം റിവ്യൂ നായകന്‍ കാളിദാസനും ഇഷ്ടപ്പെട്ടു. റിവ്യൂ കലക്കിയെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു. രസകരമായ റിവ്യൂകള്‍ പൊട്ടിച്ചിരി പടര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇനി താനറിയാതെ എബ്രിഡ് ഷൈന്‍ ചിത്രം റിലീസ് ചെയ്തോ എന്നാണ് കാളിദാസിന്റെ സംശയമെന്നും ചിലര്‍ കുറിച്ചു. ചിത്രത്തിലെ ഞാനും ഞാനുമെന്റാളും, കടവത്തൊരു തോണി എന്നീ ഗാനങ്ങള്‍ ഇപ്പോഴും ഹിറ്റാണ്.

Adjust Story Font
16

