Quantcast

ഹോളിവുഡ് നടന്‍ ആന്റണ്‍ യെല്‍ചിന്‍ വാഹനാപകടത്തില്‍ മരിച്ചു

MediaOne Logo

admin

  • Published:

    17 May 2018 5:52 PM IST

ലോസ് ആഞ്ചലസില്‍ വച്ചായിരുന്നു അപകടം. സ്റ്റാര്‍ ട്രെക്ക് പരമ്പരയിലെ അടുത്ത ചിത്രം സ്റ്റാര്‍ ട്രെക് ബിയോണ്ട് ജൂലൈ 22 ന് റിലീസ് ചെയ്യാനിരിക്കെയാണ് താരത്തിന്റെ മരണം.

സ്റ്റാര്‍ ട്രെക്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ ആന്റണ്‍ യെല്‍ചിന്‍ വാഹനാപകടത്തില്‍ മരിച്ചു. ലോസ് ആഞ്ചലസില്‍ വച്ചായിരുന്നു അപകടം. സ്റ്റാര്‍ ട്രെക്ക് പരമ്പരയിലെ അടുത്ത ചിത്രം സ്റ്റാര്‍ ട്രെക് ബിയോണ്ട് ജൂലൈ 22 ന് റിലീസ് ചെയ്യാനിരിക്കെയാണ് താരത്തിന്റെ മരണം.

ഞായറാഴ്ച്ച പുലര്‍ച്ചെ 1.10 ഓടെ ലോസ് ആഞ്ജല്‍സിലെ സ്റ്റുഡിയോ സിറ്റി ഹോമിലുള്ള കയറ്റത്തില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം തിരിച്ചു വരുന്നതിനിടെ സ്വന്തം കാര്‍ തന്നെ കയറ്റത്തില്‍ നിന്നും പിന്നോട്ട് വന്ന് അന്റണിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിനൊപ്പം പുറകിലേക്ക് പോയ അന്റണ്‍ കാറിനും മതിലിനും ഇടയില്‍പ്പട്ടാണ് മരിച്ചത്. സയന്‍സ് ഫിക്ഷന്‍ ആക്ഷനായ പുതിയ സ്റ്റാര്‍ ട്രെക്ക് പരമ്പരയിലെ 2009ല്‍ പുറത്തിരങ്ങിയ സ്റ്റാര്‍ ട്രെക്ക്, 2013 ലെ സ്റ്റാര്‍ ട്രെക്ക് ഇന്‍ടു ഡാര്‍ക്‌നെസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. പഴയ സിനിമകളില്‍ വാള്‍ട്ടര്‍ കോയിംഗ് അഭിനയിച്ച് അനശ്വരമാക്കിയ 'പാവെല്‍ ചെകോവ്' എന്ന വേഷമാണ് യെല്‍ചിനു പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത്. ഇതിനു പുറമെ ലൈക്ക് ക്രേസി, ഗ്രീന്‍ റൂം തുടങ്ങിയ ചലച്ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

1989 ല്‍ റഷ്യയില്‍ ജനിച്ച അന്റണ്‍ കുട്ടിക്കാലത്ത് തന്നെ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറി. 2000 ത്തോടെ ഹോളിവുഡില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കുട്ടിക്കാലത്ത് ധാരാളം ടെലിവിഷന്‍ ഷോകളിലും സീരിയലുകളിലും അന്റണ്‍ അഭിനയിച്ചു. 2006 ല്‍ പുറത്തിറങ്ങിയ 'ആല്‍ഫാ ഡോഗ്' എന്ന ചിത്രത്തിലൂടെയാണ് അന്റണ്‍ ഹോളിവുഡില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. 2010 ല്‍ മൈക്കിള്‍ ഗ്രോസ്മാന്‍ സംവിധാനം ചെയ്ത 'സ്റ്റാര്‍ ട്രക്ക്' സിനിമ പരമ്പരയിലൂടെ ആരാധക ശ്രദ്ധ പിടിച്ചുപറ്റി.

TAGS :

Next Story