Quantcast

അമിതാഭ് ബച്ചന് ആദരം, കങ്കണക്കും ജയസൂര്യക്കും അഭിനന്ദനങ്ങളുമായി മഞ്ജു വാര്യര്‍

MediaOne Logo

admin

  • Published:

    28 May 2018 6:02 PM GMT

അമിതാഭ് ബച്ചന് ആദരം, കങ്കണക്കും ജയസൂര്യക്കും അഭിനന്ദനങ്ങളുമായി മഞ്ജു വാര്യര്‍
X

അമിതാഭ് ബച്ചന് ആദരം, കങ്കണക്കും ജയസൂര്യക്കും അഭിനന്ദനങ്ങളുമായി മഞ്ജു വാര്യര്‍

സിനിമയില്‍ ഭാരതം എഴുതിവച്ച ഇതിഹാസത്തിന് മുന്നില്‍ ആദരവോടെ ഒരിക്കല്‍ കൂടി ശിരസ്സ് താഴ്ത്തുന്നു

ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയവര്‍ക്ക് അഭിനന്ദനങ്ങളുമായി മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. അമിതാഭ് ബച്ചന്‍, ജയസൂര്യ എന്നിവരടക്കമുള്ളവരെ പേരെടുത്ത് അഭിനന്ദിച്ച മഞ്ജു അടുത്ത ചിത്രത്തില്‍ ജയസൂര്യക്കൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ സന്തോഷവും പങ്കുവച്ചു.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ആഹ്ലാദം പലതരത്തില്‍ വന്നുതൊടുന്നു. ആദ്യത്തേത് അമിതാഭ് ബച്ചന്‍ എന്ന മഹാപ്രതിഭയ്ക്ക് വീണ്ടും ലഭിച്ച അംഗീകാരമാണ്. ബച്ചന്‍ സാറിന് അവാര്‍ഡ് ലഭിച്ചതിലുള്ള സന്തോഷം പങ്കിടുന്നതിനായി പല മാധ്യമസുഹൃത്തുക്കളും എന്ന അന്വേഷിച്ചിരുന്നു എന്നത് വിസ്മയകരമായ അറിവാണ്. മുംബൈയ്ക്കും തിരുവനന്തപുരത്തിനുമിടയിലെ യാത്രയുടെയും ഷൂട്ടിങ്ങിന്റെയും തിരക്കിനിടയില്‍ പെട്ടുപോയ ദിവസമായിരുന്നു ഇന്നലെ. ഫോണ്‍ ബന്ധം ഏതാണ്ട് നിലച്ചുപോയ അവസ്ഥയായിരുന്നു. അതുകൊണ്ട് എനിക്ക് ആ നിമിഷം നഷ്ടമായി.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ആഹ്ലാദം പലതരത്തില്‍ വന്നുതൊടുന്നു. ആദ്യത്തേത് അമിതാഭ് ബച്ചന്‍ എന്ന മഹാപ്രതിഭയ്ക്ക് വീണ...

Posted by Manju Warrier on Monday, March 28, 2016
TAGS :

Next Story