Quantcast

ശ്രീശാന്തുമായുള്ള അഭിനയം തുടക്കത്തില്‍ 'വിഷമിപ്പിച്ചു'വെന്ന് നിക്കി ഗല്‍റാണി

MediaOne Logo

admin

  • Published:

    28 May 2018 9:13 AM GMT

ശ്രീശാന്തുമായുള്ള അഭിനയം തുടക്കത്തില്‍ വിഷമിപ്പിച്ചുവെന്ന് നിക്കി ഗല്‍റാണി
X

ശ്രീശാന്തുമായുള്ള അഭിനയം തുടക്കത്തില്‍ 'വിഷമിപ്പിച്ചു'വെന്ന് നിക്കി ഗല്‍റാണി

മലയാള ചലച്ചിത്ര മേഖലയില്‍ ഭാഗ്യനായികയാണ് നിക്കി ഗല്‍റാണി. നിലവില്‍ ശ്രീശാന്ത് നായകനാകുന്ന ടീം 5 എന്ന മലയാള ചിത്രത്തില്‍ അഭിനയിക്കുകയാണ് താരം.

മലയാള ചലച്ചിത്ര മേഖലയില്‍ ഭാഗ്യനായികയാണ് നിക്കി ഗല്‍റാണി. നിലവില്‍ ശ്രീശാന്ത് നായകനാകുന്ന ടീം 5 എന്ന മലയാള ചിത്രത്തില്‍ അഭിനയിക്കുകയാണ് താരം. ശ്രീശാന്തുമായുള്ള അഭിനയ അനുഭവം ടൈംസ് ഓഫ് ഇന്ത്യയുമായി പങ്കുവെക്കവെയാണ് ശ്രീയുമായുള്ള അഭിനയം തുടക്കത്തില്‍ വിഷമിപ്പിച്ചുവെന്ന് നിക്കി പരാമര്‍ശിച്ചത്. ചിത്രത്തില്‍ ശ്രീശാന്തിന്റെ കാമുകിയുടെ വേഷമാണ് നിക്കി ചെയ്യുന്നത്. ചെറുപ്പം മുതല്‍ ശ്രീശാന്തിനെ ക്രിക്കറ്റ് താരം എന്ന നിലയിലാണ് അറിയുന്നതെന്നും ശ്രീ കാമറക്ക് മുന്നിലെത്തിയപ്പോള്‍ ആദ്യമൊന്നും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും നിക്കി പറയുന്നു. ശ്രീശാന്ത് മികച്ച അഭിനേതാവാണ്. ക്രിക്കറ്റര്‍ എന്ന നിലക്കാണ് ശ്രീയെ അറിയുന്നത്. അതുകൊണ്ടാണ് ആദ്യമൊക്കെ ശ്രീയോടൊപ്പം അഭിനയിക്കുന്നതില്‍ കുറച്ച് വിഷമമുണ്ടാക്കിയത്. പക്ഷേ കാമറയുമായി ശ്രീശാന്ത് പെട്ടെന്ന് ഇറങ്ങിച്ചേര്‍ന്നതായും നിക്കി പറഞ്ഞു.

TAGS :

Next Story