തിരുവനന്തപുരത്തെ കൃപ തിയേറ്റര്‍ ഇനി കൃപ സിനിമാസ്

തിരുവനന്തപുരത്തെ കൃപ തിയേറ്റര്‍ ഇനി കൃപ സിനിമാസ്
ചെന്നൈയിലും മുംബൈയിലും ഏറ്റവും മികച്ച സിനിമാ തിയേറ്റര്‍ ശൃംഖല സൃഷ്ടിച്ച എസ്പിഐ സിനിമാസാണ് കൃപ തിയേറ്ററിനെ പുതുക്കി കൃപ സിനിമാസാക്കി മാറ്റിയത്.
തലസ്ഥാനത്തെ പഴയ കൃപ തിയേറ്റര്‍ ഇനി മുതല്‍ കൃപാ സിനിമാസ് ആയിരിക്കും. നവീകരിച്ച തിയേറ്റര്‍ സിനിമാപ്രേമികള്‍ക്കായി തുറന്നുകൊടുത്തു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയാണ് കൃപ സിനിമാസ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
മികച്ച രീതിയിലാണ് കൃപ സിനിമാസ് ഒരുക്കിയിരിക്കുന്നത്. രണ്ട് സ്‌ക്രീനുകളിലായി 537 സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നു. 2 കെ പ്രൊജക്ഷന്‍, 2.4 സില്‍വര്‍ സ്‌ക്രീന്‍, 7.1 ഡോള്‍ബി ശബ്ദസംവിധാനവും മാസ്റ്റര്‍ ഇമേജിന്റെ 3 ഡി സാങ്കേതികതയും സ്‌ക്രീന്‍ രണ്ടില്‍ ഡോള്‍ബിയുടെ അറ്റ്‌മോസ് ശബ്ദസംവിധാനവുമുണ്ട്. കുട്ടികള്‍ക്കായി പ്രത്യേകം സീറ്റുകള്‍, ഗ്ലാസ് ക്ലീനിങ് സംവിധാനം, മികച്ച കഫെറ്റീരിയയും ഇവിടുത്തെ പ്രത്യേകതയാണ്.
ഏത് സമയത്തും എവിടെ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓണ്‍ലൈന്‍ റിസര്‍വേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്പിഐ സിനിമാസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ചെന്നൈയിലും മുംബൈയിലും ഏറ്റവും മികച്ച സിനിമാ തിയേറ്റര്‍ ശൃംഖല സൃഷ്ടിച്ച എസ്പിഐ സിനിമാസാണ് കൃപ തിയേറ്ററിനെ പുതുക്കി കൃപ സിനിമാസാക്കി മാറ്റിയത്.
Adjust Story Font
16

