Quantcast

കോടികള്‍ വാരിക്കൂട്ടി ജംഗിള്‍ ബുക്ക്

MediaOne Logo

admin

  • Published:

    2 Jun 2018 2:25 PM GMT

കോടികള്‍ വാരിക്കൂട്ടി ജംഗിള്‍ ബുക്ക്
X

കോടികള്‍ വാരിക്കൂട്ടി ജംഗിള്‍ ബുക്ക്

വന്‍ കളക്ഷന്‍ നേടി ജംഗിള്‍ ബുക്ക് ഈ ആഴ്ച ബോക്സ് ഓഫീസ് കീഴടക്കുമെന്നാണ് സൂചന.

വന്‍ കളക്ഷന്‍ നേടി ജംഗിള്‍ ബുക്ക് ഈ ആഴ്ച ബോക്സ് ഓഫീസ് കീഴടക്കുമെന്നാണ് സൂചന. ഒരാഴ്ച കൊണ്ട് ചിത്രം നേടിയത് 70 മില്യണ്‍ ഡോളറാണ്. ബാര്‍ബര്‍ ഷോപ്പ് ദ നെക്സ്റ്റ് കട്ട് ആണ് ബോക്സ് ഓഫീസില്‍ രണ്ടാം സ്ഥാനത്ത്.

പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയാണ് ജോന്‍ ഫാവ്റ്യൂ സംവിധാനം ചെയ്ത 3 ഡി ചിത്രം ദി ജംഗിള്‍ ബുക്ക് മുന്നേറുന്നത്. റുഡ്‌യാര്‍ഡ് കിപ്ലിങിന്റെ നോവലിനെ ആധാരമാക്കി ഒരുക്കിയ ചിത്രം വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോസ് ആണ് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. ബാര്‍ബര്‍ ഷോപ്പ് ഫിലിം സീരിസിലെ ദി നെക്സ്റ്റ് കട്ട് ആണ് രണ്ടാം സ്ഥാനത്ത്. 30 മില്യണിലധികം ചിത്രം ഇതിനോടകം നേടി കഴിഞ്ഞു. മാല്‍ക്കോം ഡി ലീയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രം ക്രിമിനല്‍ ആണ് മൂന്നാം സ്ഥാനത്ത്. കെവിന്‍ കോസ്റ്റ്നെര്‍, ഗാരി ഓള്‍ഡ്മാന്‍, ആലിസ് ഈവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദി ബോസ്, ബാറ്റ്മാന്‍ വേഴ്സസ് സൂപ്പര്‍മാന്‍, സൂട്ടോപ്യ എന്നീ ചിത്രങ്ങളാണ് മികച്ച കളക്ഷനുമായി തൊട്ടു പിറകിലുള്ളത്.

TAGS :

Next Story