Quantcast

"ആ സി ക്ലാസ് നടന്‍ ആരാണെന്ന് എനിക്കറിയില്ല": മമ്മൂട്ടിക്കെതിരെ കെആര്‍കെ

MediaOne Logo

Sithara

  • Published:

    3 Jun 2018 8:02 AM GMT

ആ സി ക്ലാസ് നടന്‍ ആരാണെന്ന് എനിക്കറിയില്ല: മമ്മൂട്ടിക്കെതിരെ കെആര്‍കെ
X

"ആ സി ക്ലാസ് നടന്‍ ആരാണെന്ന് എനിക്കറിയില്ല": മമ്മൂട്ടിക്കെതിരെ കെആര്‍കെ

മോഹന്‍ലാലിനും ആമിര്‍ ഖാനും ബാഹുബലിക്കുമെതിരായ വിമര്‍ശത്തിന് ശേഷം മമ്മൂട്ടിക്കെതിരെയും കെആര്‍കെ

മോഹന്‍ലാലിനും ആമിര്‍ ഖാനും ബാഹുബലിക്കുമെതിരായ വിമര്‍ശത്തിന് ശേഷം മമ്മൂട്ടിക്കെതിരെയും ബോളിവുഡ് നടന്‍ കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ രംഗത്ത്. മമ്മൂട്ടിയെ സി ക്ലാസ് നടനെന്നാണ് കെആര്‍കെ വിശേഷിപ്പിച്ചത്.

മോഹന്‍ലാലിനെ വിമര്‍ശിക്കാന്‍ മമ്മൂട്ടി തനിക്ക് പണം തന്നിട്ടുണ്ടോയെന്ന ചോദ്യം ഉയരുന്നുണ്ട്. ഇല്ല സര്‍, ആ സി ഗ്രേഡ് നടന്‍ ആരാണെന്ന് പോലും തനിക്കറിയില്ലെന്ന് കെആര്‍കെ ട്വിറ്ററില്‍ കുറിച്ചു.

മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് അധിഷേപിച്ച കെആര്‍കെയ്ക്കെതിരെ ലാല്‍ ആരാധകര്‍ രംഗത്തെത്തിയിരുന്നു. പിന്നീട് കെആര്‍കെ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞു. മോഹന്‍ ഭാഗവതില്‍ നിന്ന് പുരസ്കാരം വാങ്ങിയ ആമിര്‍ ഖാന്‍ മരിക്കുന്നതാണ് നല്ലതെന്നായിരുന്നു അടുത്ത വിമര്‍ശം. ബാഹുബലിയെയും കെആര്‍കെ വെറുതെ വിട്ടില്ല. ബാഹുബലി കാര്‍ട്ടൂണ്‍ ചിത്രമാണെന്നായിരുന്നു അടുത്ത വിമര്‍ശം. പിന്നാലെയാണ് മമ്മൂട്ടിക്കെതിരായ പരാമര്‍ശം. മമ്മൂട്ടിയുടെ ആരാധകരും കെആര്‍കെയ്ക്കെതിരെ 'പൊങ്കാല' തുടങ്ങിക്കഴിഞ്ഞു.

TAGS :

Next Story