Quantcast

ദുല്‍ഖര്‍ ഇനി തെലുങ്കില്‍ 'കലി' തുള്ളും

MediaOne Logo

Jaisy

  • Published:

    4 Jun 2018 2:46 PM GMT

ദുല്‍ഖര്‍ ഇനി തെലുങ്കില്‍ കലി തുള്ളും
X

ദുല്‍ഖര്‍ ഇനി തെലുങ്കില്‍ 'കലി' തുള്ളും

സെപ്തംബര്‍ അവസാനത്തോട് കൂടി ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍

മലയാളത്തില്‍ മികച്ച അഭിപ്രായം നേടിയ കലി തെലുങ്കിലേക്ക് മൊഴി മാറ്റുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം തെലുങ്കിലേക്ക് ഡബ്ബ് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളെല്ലാം തുടങ്ങിയിരിക്കുകയാണ്. സെപ്തംബര്‍ അവസാനത്തോട് കൂടി ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് കലി. സമീര്‍ താഹിറായിരുന്നു സംവിധാനം. ദുല്‍ഖറും സായ് പല്ലവിയും ദമ്പതികളായി അഭിനയിച്ച ചിത്രം ബോക്സോഫീസില്‍ മികച്ച വിജയം നേടിയിരുന്നു. പെട്ടെന്ന് ദേഷ്യപ്പെടുന്ന സിദ്ധാര്‍ഥ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്. സിദ്ധാര്‍ഥിന്റെ ഭാര്യ അഞ്ജലി ആയിട്ടാണ് സായ് അഭിനയിച്ചത്.

മുന്‍പ് ദുല്‍ഖറും നിത്യാ മേനോനും അഭിനയിച്ച 100 ഡേയ്സ് ഓഫ് ലവ് തെലുങ്കിലേക്ക് ഡബ്ബ് ചെയ്തിരുന്നു. മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് പിന്നാലെ തെലുങ്കില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് കലിയിലെ നായികാനായകന്‍മാര്‍. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായ മഹാനദിയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നടി സാവിത്രിയുടെ കഥ പറയുന്ന ചിത്രത്തില്‍ ജെമിനി ഗണേശനായിട്ടാണ് ഡിക്യൂ എത്തുന്നത്. സായ് പല്ലവിയുടെ ആദ്യ തെലുങ്ക് ചിത്രമായ ഫിദ അടുത്ത മാസം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രയിലറും പാട്ടുകളും ഇതിനോടകം ഹിറ്റായിട്ടുണ്ട്.

TAGS :

Next Story