Quantcast

"ആത്മാവിന്‍റെ ഒരംശം കേരളത്തില്‍ വെച്ച് ഞാന്‍ പോകുന്നു"; 'സുഡു മോന്‍' നാട്ടിലേക്ക്

MediaOne Logo

Sithara

  • Published:

    5 Jun 2018 2:46 AM GMT

ആത്മാവിന്‍റെ ഒരംശം കേരളത്തില്‍ വെച്ച് ഞാന്‍ പോകുന്നു; സുഡു മോന്‍ നാട്ടിലേക്ക്
X

"ആത്മാവിന്‍റെ ഒരംശം കേരളത്തില്‍ വെച്ച് ഞാന്‍ പോകുന്നു"; 'സുഡു മോന്‍' നാട്ടിലേക്ക്

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സാമുവല്‍ റോബിന്‍സണ്‍ നാട്ടിലേക്ക് തിരിച്ചുപോയി

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സാമുവല്‍ റോബിന്‍സണ്‍ നാട്ടിലേക്ക് തിരിച്ചുപോയി. നൈജീരിയയിലേക്ക് തിരിച്ചുപോവുകയാണെന്ന് 'സുഡു മോന്‍' തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

"നൈജീരിയയിലേക്കുള്ള യാത്രയിലാണ്. എന്‍റെ ആത്മാവിന്‍റെ ഒരംശം കേരളത്തില്‍ വെച്ചാണ് ഞാന്‍ പോകുന്നത്. ഞാനൊരു പാതി ഇന്ത്യക്കാരനായി മാറിയിരിക്കുന്നു. തിരിച്ചു വരും", സാമുവല്‍ ഫേസ് ബുക്കില്‍ കുറിച്ചു. ദുബായി ഇന്റര്‍ നാഷണല്‍ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് സാമുവല്‍ തിരിച്ചുപോയത്.

നവാഗതനായ സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ മികച്ച പ്രതികരണം നേടി ബോക്സ് ഓഫീസില്‍ തരംഗമാവുകയാണ്. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നു നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മുഹ്സിന്‍ പരാരിയും സക്കരിയയുമാണ്. സുഡാനിയായെത്തിയ സാമുവലിന്‍റെ പ്രകടനത്തിനൊപ്പം സൌബിന്‍ ഷാഹിര്‍, സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി, കെടിസി അബ്ദുല്ല തുടങ്ങിയവരുടെ കഥാപാത്രങ്ങളും സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കി.

TAGS :

Next Story