Quantcast

ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റം; കര്‍വാന്റെ ട്രെയിലര്‍

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘കര്‍വാന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി.

MediaOne Logo

Web Desk

  • Published:

    27 Jun 2018 2:13 PM GMT

ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റം; കര്‍വാന്റെ ട്രെയിലര്‍
X

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘കര്‍വാന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി. ഇര്‍ഫാന്‍ ഖാനും മിഥില പല്‍ക്കാറും ദുല്‍ഖറിനോടൊപ്പം മുഖ്യവേഷങ്ങളിലെത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അകര്‍ഷ് ഖുറാനയാണ്. ബിജോയ് നമ്പ്യാരുടേതാണ് തിരക്കഥ. മൂന്ന് സുഹൃത്തുക്കളും രണ്ടു മൃതദേഹങ്ങളും ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാനുള്ള യാത്രയുമെന്ന ടാഗ് ലൈനില്‍ പുറത്തിറങ്ങുന്ന കര്‍വാന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

അവിനാഷ് എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. ഷൗക്കത്ത് എന്ന സുഹൃത്തായി ഇര്‍ഫാന്‍ ഖാനും തന്യയെന്ന കൂട്ടുകാരിയായി മിഥില പല്‍ക്കറുമെത്തുന്നു. ഒരു റോഡ് മൂവിയുടെ ആവേശം പകരുന്ന ട്രെയിലറിന്റെ ദൃശ്യഭംഗിയും മികച്ചതാണ്. ആര്‍.എസ്.വി.പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ആഗസ്റ്റ് മൂന്നിന് തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ കാണാം.

TAGS :

Next Story