Quantcast

ദുല്‍ഖര്‍ സല്‍മാന് ബോളിവുഡില്‍ നിന്നൊരു സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം 

പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുന്ന നടന്‍ ദുല്‍ഖര്‍സല്‍മാന് സര്‍പ്രൈസ് ഗിഫ്റ്റ്. ബോളിവുഡില്‍ നിന്നാണ് ഇക്കുറി ദുല്‍ഖറിന് സര്‍പ്രൈസ് ഉള്ളത്. 

MediaOne Logo

Web Desk

  • Published:

    14 July 2018 7:20 AM GMT

ദുല്‍ഖര്‍ സല്‍മാന് ബോളിവുഡില്‍ നിന്നൊരു സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം 
X

പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന് സര്‍പ്രൈസ് ഗിഫ്റ്റ്. ബോളിവുഡില്‍ നിന്നാണ് ഇക്കുറി ദുല്‍ഖറിന് സര്‍പ്രൈസ് ഉള്ളത്. ദുല്‍ഖറിന്റെ തന്നെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കാര്‍വാനിന്റെ സംവിധായകന്‍ ആകര്‍ഷ് ഖുറാനയാണ് ദുല്‍ഖറിന് സര്‍പ്രൈസ് ഒരുക്കിയത്. മറ്റൊന്നുമല്ല കാര്‍വാന്‍ എന്ന ചിത്രത്തിലെ വാനാണ് ആ ഗിഫ്റ്റ്. ചിത്രത്തിലുടനീളം ഈ വാനും ഉണ്ട് എന്നതാണ് കാണം. ഇര്‍ഫാന് ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

വാനുമായുള്ള അടുപ്പം അത്രക്കുണ്ടെന്നും ചിത്രത്തിലുടനീളം ഈ വാനിലായിരുന്നു ദുല്‍ഖറെന്നും അതിനാലാണ് ഈ വാന്‍ തന്നെ പിറന്നാള്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചതെന്നും സംവിധായകന്‍ പറയുന്നു. മറ്റൊരു കാരണം കൂടിയുണ്ട്, വാഹനറങ്ങളോടുള്ള നടന്റെ താല്‍പര്യം. ഇതും രണ്ടും കൂടി കണക്കിലെടുത്താന്‍ സംവിധായകന് ഇനി എന്ത് ഗിഫ്റ്റ് കൊടുക്കാനാണ്.

ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് കാര്‍വാന്‍. അടുത്ത മാസമാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. അടുത്തിടെ സിനിമയുടെ ട്രെയിലറും പിന്നാലെ അരിജിത് സിങ് പാടിയ പാട്ടും റിലീസ് ചെയ്തിരുന്നു. ഇത് രണ്ടും സമൂഹമാധ്യമങ്ങില്‍ ഹിറ്റായിരുന്നു.

TAGS :

Next Story