Quantcast

അമുദന്‍റെ പാപ്പ; പേരന്‍പ് പുതിയ ടീസര്‍ കാണാം

നിരവധി അന്താരാഷ്ട്ര മേളകളില്‍ തിളങ്ങിയ മമ്മൂട്ടിയുടെ പേരന്‍പ് എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി.

MediaOne Logo

Web Desk

  • Published:

    22 July 2018 7:08 PM IST

അമുദന്‍റെ പാപ്പ; പേരന്‍പ് പുതിയ ടീസര്‍ കാണാം
X

നിരവധി അന്താരാഷ്ട്ര മേളകളില്‍ തിളങ്ങിയ മമ്മൂട്ടിയുടെ പേരന്‍പ് എന്ന തമിഴ് ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമുദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്.

ടാക്സി ഡ്രൈവറും സ്നേഹസമ്പന്നനായ പിതാവുമാണ് മമ്മൂട്ടിയുടെ അമുദന്‍. അമുദന്‍റെ മകള്‍ പാപ്പ എന്ന 15കാരിയെയാണ് പുതിയ ടീസര്‍ പരിചയപ്പെടുത്തുന്നത്. സാധനയാണ് പാപ്പായി അഭിനയിക്കുന്നത്.

ട്രാന്‍സ് ജെന്‍ഡര്‍ അഞ്ജലി അമീര്‍, സമുദ്രക്കനി തുടങ്ങിയവരും മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നു. മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലുണ്ട്.

യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രം എഡിറ്റ് ചെയ്തത്.

TAGS :

Next Story