Quantcast

റാണി ലക്ഷ്മി ഭായ് ആയി കങ്കണ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൃഷ് ആണ് സംവിധാനം. സീ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    16 Aug 2018 2:33 AM GMT

റാണി ലക്ഷ്മി ഭായ് ആയി കങ്കണ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
X

റാണി ലക്ഷ്മി ഭായ് ആയി കങ്കണ റണൗട്ട് എത്തുന്നു. മണികർണിക എന്ന ചിത്രത്തിലൂടെയാണ് കങ്കണ റാണി ലക്ഷ്മി ഭായ് ആയി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

‘ഏതൊരു രാജ്യത്തിനും ഒരു ഹീറോ ഉണ്ടാവും. ഏതൊരു ഇതിഹാസത്തിന് പിന്നിലും അതിന്റേതായ പാരമ്പര്യം ഉണ്ടാവും. ഇന്ത്യൻ സ്ത്രീത്വത്തിന്റെ അടയാളം. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പോരാളി. ഝാൻസിയുടെ റാണി മണികർണിക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്ത് നിർമ്മാതാക്കളായ സീ സ്റ്റുഡിയോസ് ട്വിറ്ററിൽ കുറിച്ചു. കൃഷ് ആണ് സംവിധാനം. സീ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിഷു, അതുല്‍ കുല്‍ക്കര്‍ണ്ണി, സോനു സൂദ്, സുരേഷ് ഒബ്റോയി, വൈഭവ് തത്ത്വവാദി, അങ്കിത ലോകണ്ടെ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ജനുവരി 25 ന് തിയറ്ററുകളിൽ എത്തും.

TAGS :

Next Story