ഗൂഗിള്‍ നോക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കായംകുളം കൊച്ചുണ്ണി; നിവിന് പണി കൊടുത്ത് അജു വര്‍ഗീസ്‍
കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലെ നിവിന്‍ പോളിയുടെ ചിത്രം പോസ്റ്റ് ചെയ്താണ് അജു നിവിനെ ട്രോളിയത്.

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഉറ്റ സുഹൃത്തുക്കളാണ് നിവിന്‍ പോളിയും അജു വര്‍ഗീസും. സിനിമകളിലെ ഇവരുടെ ഹിറ്റ് കൂട്ടുകെട്ട് എപ്പോഴും പൊട്ടിച്ചിരികള്‍ സമ്മാനിച്ചിരുന്നു. കാര്യം കൂട്ടുകാരാണെങ്കിലും നിവിനെ ട്രോളാന്‍ കിട്ടിയ അവസരം അജു പാഴാക്കിയില്ല.കായംകുളം കൊച്ചുണ്ണിയുടെ സെറ്റിലെ നിവിന്‍ പോളിയുടെ ചിത്രം പോസ്റ്റ് ചെയ്താണ് അജു നിവിനെ ട്രോളിയത്. ഏതായാലും ആ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
കൊച്ചുണ്ണിയെ കട്ടിലില്‍ കയര്‍ കൊണ്ട് കെട്ടിയിട്ട് കൊണ്ടു പോകുന്ന രംഗമാണ് ഷൂട്ടു ചെയ്യുന്നത്. ഈ സമയത്ത് നിവിന്‍ പോളി തന്റെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണില്‍ എന്തോ നോക്കിക്കിടക്കുകയാണ്. ഇത് ആരോ ഫോട്ടോയെടുക്കുകയും ചെയ്തു. സംഗതി കയ്യില്‍ കിട്ടിയതോടെ അജു അത് നാട്ടുകാരെ അറിയിക്കുകയും ചെയ്തു. ‘ഗൂഗിള്‍ നോക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കായംകുളം കൊച്ചുണ്ണി’ എന്ന അടിക്കുറിപ്പോടെ അജു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തു. ഇതോടെ സംഗതി വൈറലാവുകയും ചെയ്തു.
Adjust Story Font
16

