Quantcast

മമ്മൂട്ടിയെ വഴിയില്‍ തടഞ്ഞ് ആരാധികമാര്‍ 

“എത്രനാളായി സാറിനെ ഒന്നു കാണാന്‍ ശ്രമിക്കുന്നു” എന്ന് പറഞ്ഞാണ് കാസര്‍കോട്ടെ ആരാധികമാര്‍ മമ്മൂട്ടിയുടെ കാറിന് ചുറ്റുംകൂടിയത്.

MediaOne Logo

Web Desk

  • Published:

    30 Nov 2018 2:26 PM IST

മമ്മൂട്ടിയെ വഴിയില്‍ തടഞ്ഞ് ആരാധികമാര്‍ 
X

പ്രിയതാരങ്ങളെ കാണാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന ആരാധകര്‍ ഒരു പതിവുകാഴ്ചയാണ്. ഇങ്ങനെ ദിവസങ്ങളോളം കാത്തുനിന്നിട്ടും കാണാനാവാതെ നിരാശരായ ഒരുകൂട്ടം ആരാധികമാര്‍ ഒരുപടി കൂടി കടന്ന് സൂപ്പര്‍ താരത്തിന്‍റെ വാഹനം തടഞ്ഞുനിര്‍ത്തിയതിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കാസര്‍കോടാണ് സംഭവം നടന്നത്. ഉണ്ട എന്ന സിനിമയുടെ ചിത്രീകരണത്തിനായി കുറച്ച് ദിവസമായി മമ്മൂട്ടി കാസര്‍കോടുണ്ട്. മമ്മൂട്ടിയുടെ കാര്‍ ദൂരെ നിന്നു കണ്ട് തിരിച്ചറിഞ്ഞ പെണ്‍കൂട്ടം റോഡിലേക്കിറങ്ങുകയായിരുന്നു. "എത്രനാളായി സാറിനെ ഒന്നു കാണാന്‍ ശ്രമിക്കുന്നു" എന്ന് പറഞ്ഞാണ് ആരാധികമാര്‍ മമ്മൂട്ടിയുടെ കാറിന് ചുറ്റുംകൂടിയത്. പ്രിയതാരത്തെ തൊട്ടടുത്ത് കണ്ടതിന്‍റെ അത്ഭുതത്തിലും ആഹ്ലാദത്തിലുമായിരുന്നു അവര്‍.

മമ്മൂട്ടി ആരാധികമാരെ നിരാശപ്പെടുത്തിയില്ല. ചിരിയോടെ അവര്‍ക്കെല്ലാം കൈകൊടുത്തു. ഒപ്പം ഫോണ്‍ വാങ്ങി സെല്‍ഫിയെടുക്കുകയും ചെയ്ത ശേഷമാണ് യാത്ര തുടര്‍ന്നത്.

TAGS :

Next Story