പിണറായിയുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് മക്കള്‍ സെല്‍വന്‍
തമിഴ് ജനതയുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് 10 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച കേരള മുഖ്യമന്ത്രിയുടെ സഹായ മനസ്‌കതയ്ക്കും സഹോദര സ്‌നേഹത്തിനും മുന്നില്‍ വണങ്ങുന്നുവെന്ന് വിജയ് സേതുപതി

ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാടിന് കൈത്താങ്ങായ കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് നടന്‍ വിജയ് സേതുപതി. കേരളത്തിന്‍റെ സഹായഹസ്തത്തിനാണ് വിജയ് സേതുപതി ട്വീറ്റിലൂടെ നന്ദി പറഞ്ഞത്.

"തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിന് പിന്നാലെ അവശ്യവസ്തുക്കള്‍ എത്തിച്ചതിനൊപ്പം തമിഴ് ജനതയുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് 10 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ സഹായ മനസ്‌കതയ്ക്കും സഹോദര സ്‌നേഹത്തിനും മുന്നില്‍ ഞാന്‍ വണങ്ങുന്നു", എന്നാണ് വിജയ് സേതുപതി ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ മന്ത്രിസഭ യോഗമാണ് തമിഴ്നാട്ടിന് 10 കോടി രൂപ നല്‍കാന്‍ തീരുമാനിച്ചത്. അവശ്യവസ്തുക്കളും മരുന്നുകളും കൂടാതെ സാധ്യമായ എല്ലാ സഹായവും തമിഴ്നാടിന് കേരളം വാഗ്ദാനം ചെയ്തിട്ടുണ്ട്.

കേരളത്തില്‍ പ്രളയം നാശം വിതച്ചപ്പോള്‍ വിജയ് സേതുപതി ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
Adjust Story Font
16

