ഒടിയൻ’ ‘ബാഹുബലി’ പോലെ; 37 വിദേശ രാജ്യങ്ങളിൽ റിലീസ്
14 ന് ഗൾഫിലെ തിയേറ്ററുകളിൽ

ബാഹുബലി എന്ന തെലുങ്കു ചിത്രം ലോക സിനിമാ ചരിത്രത്തിൽ ഇടം നേടിയതിനു സമാനമായ നേട്ടം 'ഒടിയൻ' മലയാള സിനിമക്ക് സമ്മാനിക്കുമെന്ന് സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ. സിനിമയുടെ ആഗോള റിലീസിനോടനുബന്ധിച്ച് ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രീകുമാർ മേനോൻ.
മലയാളത്തിലെ മികച്ച കലാകാരന്മാരും സാങ്കേതിക വിദഗ്ധരുമാണ് ഒടിയനിൽ അണിനിരക്കുന്നത്. ഈ ചിത്രം കൂടുതൽ വലിയ സിനിമകളെടുക്കാൻ പ്രചോദനമാകും. ഇന്ത്യക്കു പുറമെ യു.എ.ഇയിലടക്കം 37 വിദേശ രാജ്യങ്ങളിൽ ഈ മാസം 14ന് ഒടിയൻ റിലീസ് ചെയ്യുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.
രണ്ട് കാലഘട്ടം തിരിച്ചുകൊണ്ടുവരാൻ വേണ്ടിയും ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ വേണ്ടിയും മോഹൻലാൽ ഏറെ കഷ്ടപ്പെട്ടതിന് പ്രതിഫലം ലഭിക്കുമെന്ന് കരുതുന്നതായി നിർമാതാവ് ആൻറണി പെരുമ്പാവൂർ പറഞ്ഞു.
ചിത്രം ഇന്ത്യക്ക് പുറത്ത് വിതരണം ചെയ്യുന്ന വേൾഡ് വൈഡ് ഫിലിംസ് ഡയറക്ടർമാരായ നൗഫൽ അഹമ്മദ്, ബ്രിജേഷ് എന്നിവരും സംബന്ധിച്ചു. ഒടിയെൻറ ആഗോള ലോഞ്ചിങ് പരിപാടിയിൽ മോഹൻലാൽ, മഞ്ജു വാരിയർ, സിദ്ദീഖ്, വി.എ.ശ്രീകുമാർ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.
Adjust Story Font
16

