‘മറ്റുള്ളവരുടെ സിനിമകള്‍ വിജയിക്കുന്നത് കാണുമ്പോള്‍ അസൂയ തോന്നിയിരുന്നു’: ജയസൂര്യ
വളരെ ഓപ്പണായി പറഞ്ഞാല്‍ ഒരു നാലഞ്ചു വര്‍ഷം മുമ്പ് വരെ മറ്റു അഭിനേതാക്കളുടെ സിനിമകളൊക്കെ വിജയിക്കുമ്പോള്‍ ദൈവമേ അതൊക്കെ നന്നായി ഓടുന്നുണ്ടല്ലോ എന്റേത് ഓടിയില്ലല്ലോ എന്നൊരു ചിന്തയൊക്കെ ഉണ്ടായിട്ടുണ്ട്

മുന്‍പ് മറ്റ് താരങ്ങളുടെ സിനിമകള്‍ വിജയിക്കുമ്പോള്‍ തനിക്ക് അസൂയ തോന്നിയിരുന്നുവെന്ന് ജയസൂര്യ. നാലഞ്ചു വര്‍ഷം മുന്‍പായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ആരുടെ സിനിമ ജയിച്ചാലും സന്തോഷമാണെന്നും ഈയിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞു.

'എനിക്കാരോടും ദേഷ്യമില്ല, കുന്നായ്മയോ കുശുമ്പോ ഇല്ല. പണ്ട് ഉണ്ടായിരുന്നു. വളരെ ഓപ്പണായി പറഞ്ഞാല്‍ ഒരു നാലഞ്ചു വര്‍ഷം മുമ്പ് വരെ മറ്റു അഭിനേതാക്കളുടെ സിനിമകളൊക്കെ വിജയിക്കുമ്പോള്‍ ദൈവമേ അതൊക്കെ നന്നായി ഓടുന്നുണ്ടല്ലോ എന്റേത് ഓടിയില്ലല്ലോ എന്നൊരു ചിന്തയൊക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. എന്റെ പടം ഓടിയില്ലെങ്കിലും മറ്റൊരാളുടെ പടം ഓടിയാല്‍ അവരെ വിളിച്ച് ആത്മാര്‍ഥമായി അഭിനന്ദിക്കാനുള്ള മനസ്സ് ഇപ്പോഴെനിക്കുണ്ട്.'

താന്‍ ഏറ്റവും കൂടുതല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കഥാപാത്രം യേശുക്രിസ്തുവിന്റെയാണെന്നാണ് ജയസൂര്യ പറയുന്ന്. 'പാഷന്‍ ഓഫ് ക്രൈസ്റ്റ് പോലുള്ള സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്. യേശു ക്രിസ്തുവായി അഭിനയിക്കാന്‍ വലിയ മോഹമുണ്ട്. എന്റെ ഭയങ്കരമായ ആഗ്രഹമാണ്. ഒരു നല്ല സംവിധായകന്‍ വിളിച്ച് ഇങ്ങനെ ഒരു റോളുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ അപ്പോള്‍ സമ്മതം മൂളും.' ജയസൂര്യ പറഞ്ഞു.

ये à¤à¥€ पà¥�ें- ഫ്രൈഡേ ഫിലിംസിന്റെ പുതിയ ചിത്രത്തില്‍ ജയസൂര്യ ഇരട്ടവേഷത്തില്‍
ये à¤à¥€ पà¥�ें- മേരിക്കുട്ടി തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം: ജയസൂര്യ
ये à¤à¥€ पà¥�ें- പുരുഷ സമൂഹം ആ യുവതിയുടെ മുന്നില്‍ തലകുനിക്കണം; കൊച്ചി സംഭവത്തെ വിമര്‍ശിച്ച് ജയസൂര്യ
Adjust Story Font
16

