‘ഇന്നലെ തിയേറ്ററില്‍, ഇന്ന് ഇൻ്റർനെറ്റിൽ’; മമ്മൂട്ടി ചിത്രം ‘യാത്ര’യുടെ വ്യാജ പതിപ്പിറക്കി തമിഴ് റോക്കേഴ്സ്

മഹി വി രാഘവ് സംവിധാനം ചെയ്ത് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി തിയേറ്ററുകളിലെത്തിച്ച തെലുഗ് ചിത്രം യാത്രയുടെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍. ഏറെനാളായി സിനിമ വ്യവസായത്തിന് തിരിച്ചടി നല്‍കുന്ന തമിഴ് റോക്കേഴ്സ് സൈറ്റ് തന്നെയാണ് യാത്രയും ഇന്റര്‍നെറ്റില്‍ എത്തിച്ചത്. നേരത്തെ, രജനികാന്ത് നായകനായ പേട്ടയുടെയും അജിത്തിന്‍റെ വിശ്വാസത്തിന്‍റെയും വ്യാജ പതിപ്പ് തമിഴ് റോക്കേഴ്സ് അപ്‍ലോഡ് ചെയ്തിരുന്നു.
26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുഗ് ചിത്രത്തില്‍ അഭിനയിച്ചത്. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈ.എസ്.ആര്‍ നടത്തിയ പദയാത്രയാണ് യാത്ര സിനിമയുടെ പ്രധാന കഥാപശ്ചാത്തലം. 1992ല്‍ കെ. വിശ്വനാഥ് സംവിധാനം ചെയ്ത 'സ്വാതി കിരണ'ത്തിന് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കില്‍ സാന്നിധ്യമറിയിക്കുന്നത് യാത്രയിലൂടെയാണ്.
കേരളത്തില്‍ ആദ്യദിനം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. 6.90 കോടി രൂപയാണ് ചിത്രത്തിന്റെ ആദ്യ ദിന (വേള്‍ഡ് വൈഡ്) കളക്ഷനെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് വിജയ് ചില്ല സ്ഥിരീകരിച്ചിട്ടുണ്ട്.
Adjust Story Font
16

