നടി കോയല്‍ മാലിക്കിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ്
കുഞ്ഞുണ്ടായി രണ്ട് മാസത്തിന് ശേഷമാണ് കോയലിനെ വൈറസ് ബാധിച്ചത്

ബംഗാളി നടി കോയല്‍ മാലിക്കിനും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കുഞ്ഞുണ്ടായി രണ്ട് മാസത്തിന് ശേഷമാണ് കോയലിനെ വൈറസ് ബാധിച്ചത്. കൂടാതെ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായ നിസ്പാല്‍ സിംഗ്, കോയലിന്‍റെ പിതാവും നടനുമായ രഞ്ജിത് മാലിക്, ഭാര്യ ദീപ മാലിക് എന്നിവര്‍ക്കാണ് കോവിഡ് ഫലം പോസ്റ്റീവായിരിക്കുന്നത്. നടിയും കുടുംബാംഗങ്ങളും ഇപ്പോള്‍ ക്വാറന്‍റൈനിലാണ്. സംവിധായകന്‍ സത്രജിത് സെന്‍, നടന്‍മാരായ വിക്രം ചാറ്റര്‍ജി, ജീത്ത് എന്നിവര്‍ കോയലും കുടുംബവും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.

ബംഗാളി സിനിമയിലെ തിരക്കുള്ള നടിയാണ് കോയല്‍. ഘോരെ ആന്‍ഡ് ബൈരേ, ചായ ഒ ഛോബി തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്‍റെ പ്രകടനം ഏറെ ശ്രദ്ധ നേടി. 2013ലാണ് കോയലും നിസ്പലും വിവാഹിതരാകുന്നത്. കഴിഞ്ഞ മേയ് 5നാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞുണ്ടായ സന്തോഷം കോയല്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
ബംഗാളില്‍ ഇന്നലെ മാത്രം 1,198 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 27,109 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 26പ പേരാണ് വൈറസ് ബാധിച്ച് മരണമടഞ്ഞിട്ടുള്ളത്.
Baba Ma Rane & I are tested COVID-19 Positive...self quarantined!
— Koel Mallick (@YourKoel) July 10, 2020
Adjust Story Font
16

