Quantcast

'ലാല്‍ സിങ് ചദ്ദ' ക്രിസ്മസിന് എത്തില്ല, പുതിയ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

1994 പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ ഹിന്ദി റീമേക്കാണ്'ലാല്‍ സിങ് ചദ്ദ'

MediaOne Logo

Web Desk

  • Updated:

    2021-09-26 12:33:01.0

Published:

26 Sep 2021 11:37 AM GMT

ലാല്‍ സിങ് ചദ്ദ ക്രിസ്മസിന് എത്തില്ല, പുതിയ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
X

അമീര്‍ഖാനും കരീന കപൂറും ഒന്നിക്കുന്ന 'ലാല്‍ സിങ് ചദ്ദ' അടുത്ത വര്‍ഷം വാലന്റൈന്‍സ് ദിനത്തില്‍ റിലീസ് ചെയ്യും. ഈ വര്‍ഷം ക്രിസ്മസിന് റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍. അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സ് തന്നെയാണ് ട്വിറ്ററിലൂടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്.

''ഒക്ടോബര്‍ 22ന് തിയേറ്ററുകള്‍ തുറക്കുമെന്ന ഗവണ്‍മെന്റ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ലാല്‍ സിങ് ചദ്ദ ക്രിസ്മസിന് റിലീസ് ചെയ്യാന്‍ സാധിക്കില്ല. 2022 വാലന്റൈന്‍സ് ദിനത്തില്‍ ചിത്രം എത്തും.'' അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സ് ട്വീറ്റ് ചെയ്തു.

അല്ലുഅര്‍ജുന്‍ സിനിമ 'പുഷ്പ' ക്രിസ്മസിനെത്തുന്നത് കൊണ്ടാണ് 'ലാല്‍ സിങ് ചദ്ദ' റിലീസ് മാറ്റിയെതെന്നാണ് വിവരം. അദ്വൈത് ചൗഹാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമീര്‍ഖാനും കരീന കപൂറിനും പുറമെ നാഗ ചൈതന്യ, മാനവ് വിജെ, എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. ടോം ഹാങ്ക്‌സ് പ്രധാന വേഷത്തില്‍ അഭിനയിച്ച് 1994 പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ ഹിന്ദി റീമേക്കാണ്'ലാല്‍ സിങ് ചദ്ദ'

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഒക്‌ടോബര്‍ 22 മുതല്‍ തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബോളിവുഡ് പ്രൊജക്ടുകള്‍ മിക്കതും റിലീസ് തീയതി പുറത്തുവിട്ടു. അക്ഷയ്കുമാറിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'സൂര്യവംശി' നവംബര്‍ 4 നും 'പൃഥ്വിരാജ്' അടുത്തവര്‍ഷം ജനുവരി 21 നും റിലീസ് ചെയ്യും. സെയ്ഫ് അലി ഖാന്റെ 'ബണ്ടി ഓര്‍ ബബ്ലി 2' നവംബര്‍ 19 നും രണ്‍വീര്‍ സിങ്ങിന്റെ 'ജയേഷ്ഭായി ജോര്‍ദാര്‍' അടുത്തവര്‍ഷം ഫെബ്രുവരി 25 നും തിയേറ്ററുകളിലെത്തും.

TAGS :

Next Story