ആമിര്‍ ഖാന്‍റെ 'ലാല്‍ സിംഗ് ഛദ്ദ'; ചിത്രീകരണം പൂര്‍ത്തിയായി

നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം നടന്ന 'ലാല്‍ സിംഗ് ഛദ്ദ' ഈ വര്‍ഷം ക്രിസ്മസിന്പുറത്തിറങ്ങും

MediaOne Logo

Web Desk

  • Updated:

    2021-09-17 15:20:36.0

Published:

17 Sep 2021 3:14 PM GMT

ആമിര്‍ ഖാന്‍റെ ലാല്‍ സിംഗ് ഛദ്ദ; ചിത്രീകരണം പൂര്‍ത്തിയായി
X

പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ആമിര്‍ ഖാന്‍ ചിത്രം 'ലാല്‍ സിംഗ് ഛദ്ദ'യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഓസ്കാര്‍ അവാര്‍ഡ് നേടിയ അമേരിക്കന്‍ ചിത്രം 'ഫോറസ്റ്റ് ഗംപി'ന്‍റെ ഹിന്ദി പതിപ്പാണ് 'ലാല്‍ സിംഗ് ഛദ്ദ'.

അദ്വൈത് ചന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരീന കപൂര്‍ നായികയായി എത്തുന്നു. പ്രഖ്യാപനം മുതല്‍ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കോമഡി ഡ്രാമയായ ചിത്രത്തിന്‍റെ ഷൂട്ടിങ് മുംബൈയിലാണ് പൂര്‍ത്തിയായത്.

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, വിയാകോം 18 സ്റ്റുഡിയോസ്, പാരമൌണ്ട് പിക്ചേര്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം നടന്ന 'ലാല്‍ സിംഗ് ഛദ്ദ' ഈ വര്‍ഷം ക്രിസ്മസിന്പുറത്തിറങ്ങും.

TAGS :

Next Story