Quantcast

മഞ്ഞുവീഴ്ചക്കിടെ അപകടം; നടൻ ജെറമി റെന്നറിന് പരിക്ക്

അറൈവൽ, മിഷൻ ഇംപോസിബിൾ, അമേരിക്കൻ ഹസിൽ എന്നീ ചിത്രങ്ങളിലും ജെറമി പ്രധാന വേഷങ്ങളിലെത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-02 08:35:07.0

Published:

2 Jan 2023 2:01 PM IST

മഞ്ഞുവീഴ്ചക്കിടെ അപകടം; നടൻ ജെറമി റെന്നറിന് പരിക്ക്
X

ലോസ് ആഞ്ജലീസ്: മഞ്ഞുവീഴ്ചക്കിടെയുണ്ടായ അപകടത്തിൽ ജെറമി റെന്നറിന് ഗുരുതരമായി പരിക്കേറ്റു. ജെറമിയുടെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ച ആയിരുന്നു അപകടം നടന്നത്. ഉടനെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്‍റെ പ്രതിനിധി അറിയിച്ചു.

നെവാഡയിലെ വാഷോ കൗണ്ടിയിലെ വീട്ടിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. ഇത് മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പുതുവത്സര രാവിലെ ശീതകാല കൊടുങ്കാറ്റിൽ 35,000 വീടുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. യുഎസിന്റെ ഭൂരിഭാഗവും പ്രദേശങ്ങളിലും കഴിഞ്ഞ ആഴ്‌ചയിൽ മഞ്ഞുവീഴ്‌ച ഉണ്ടായിരുന്നു.

ദി ഹർട്ട് ലോക്കർ, ദി ടൗൺ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ട് അക്കാദമി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. അറൈവൽ, മിഷൻ ഇംപോസിബിൾ, അമേരിക്കൻ ഹസിൽ എന്നീ ചിത്രങ്ങളിലും ജെറമി പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

TAGS :

Next Story