നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു
റിലീസാവാനിരിക്കുന്ന റേച്ചലിലാണ് അവസാനം അഭിനയിച്ചത്

പാലക്കാട്: സിനിമാ പ്രൊഡക്ഷൻ കൺട്രോളറും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. പുലിമുരുകൻ , പുനരധിവാസം, അനന്തഭദ്രം, ഒടിയൻ , കീർത്തിചക്ര, വെട്ടം, ക്രേസി ഗോപാലൻ, കാണ്ഡഹാർ, തന്ത്ര, 12 th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. റിലീസാവാനിരിക്കുന്ന റേച്ചലിലാണ് അവസാനം അഭിനയിച്ചത്
കുട്ടിശങ്കരൻ - സത്യഭാമ ദമ്പതിമാരുടെ മകനാണ്. സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്. മേജർ രവി, ഷാജി കൈലാസ്, വി.കെ പ്രകാശ്, സന്തോഷ് ശിവൻ, കെ.ജെ ബോസ്, അനിൽ മേടയിൽ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ നിർമ്മാണ നിർവഹണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് നാലുമണിക്ക് പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയിലെ വസതിയിൽ.
Next Story
Adjust Story Font
16

