Quantcast

'ഈ മണ്ണ് ജന്മം നല്‍കിയ ഏറ്റവും വലിയ നടന്‍': മമ്മൂട്ടിയെ കുറിച്ച് അനൂപ് മേനോന്‍

മമ്മൂട്ടിയുടെ സൂക്ഷ്മാഭിനയം ചൂണ്ടിക്കാട്ടിയാണ് അനൂപ് മേനോന്‍റെ കുറിപ്പ്

MediaOne Logo

Web Desk

  • Updated:

    2022-11-13 06:47:35.0

Published:

13 Nov 2022 6:38 AM GMT

ഈ മണ്ണ് ജന്മം നല്‍കിയ ഏറ്റവും വലിയ നടന്‍: മമ്മൂട്ടിയെ കുറിച്ച് അനൂപ് മേനോന്‍
X

റോഷാക്കിലെ മമ്മൂട്ടിയുടെ അഭിനയ മികവിനെ പ്രശംസിച്ച് നടൻ അനൂപ് മേനോൻ. മമ്മൂട്ടിയുടെ സൂക്ഷ്മാഭിനയം ചൂണ്ടിക്കാട്ടിയാണ് അനൂപ് മേനോന്‍റെ കുറിപ്പ്. ഈ മണ്ണ് ജന്മം നൽകിയ ഏറ്റവും വലിയ നടനാണ് മമ്മൂട്ടിയെന്ന് അനൂപ് മേനോന്‍ പറഞ്ഞു. റോഷാക്കിന്‍റെ സംവിധായകന്‍ നിസാം ബഷീറിനെയും അനൂപ് മേനോന്‍ പ്രശംസിച്ചു.

അനൂപ് മേനോന്‍റെ കുറിപ്പ്

"ഇപ്പോള്‍ റോഷാക്ക് കണ്ടതേയുള്ളൂ. പ്രിയപ്പെട്ട മമ്മൂക്ക, ഈ മണ്ണ് ജന്മം നല്‍കിയ ഏറ്റവും മഹാനായ നടനാണ് നിങ്ങള്‍. വൈകാരിക രംഗങ്ങളുടെ ഇടയ്ക്കുള്ള നൈമിഷിക നിശബ്ദത, തികച്ചും സാധാരണമായ ക്ലോസ് അപ്പ് ഷോട്ടുകളെ അതിശയിപ്പിക്കുന്ന ആ ശൂന്യമായ നോട്ടങ്ങള്‍, മോഡുലേഷനിൽ വരുത്തുന്ന കയ്യൊപ്പുകള്‍, പലതും ഒളിപ്പിക്കുന്ന ആ ചിരി.. സ്വന്തം കരവിരുതിന്റെ മേലുള്ള സമ്പൂർണ ആധിപത്യം. കെട്ട്യോളാണെന്‍റെ മാലാഖ എന്ന മികച്ച ചിത്രത്തിന് ശേഷം ലോകോത്തര നിലവാരമുള്ള സിനിമ ഒരുക്കിയ നിസാം ബഷീറിനും അഭിനന്ദനങ്ങള്‍".

വ്യത്യസ്തമായ കഥപറച്ചിലും ആഖ്യാന രീതിയുമായി എത്തി സിനിമാപ്രേമികളെ ആസ്വാദനത്തിന്‍റെ മറ്റൊരു തലത്തിൽ എത്തിച്ച ചിത്രമാണ് റോഷാക്ക്. ഒക്ടോബർ ഏഴിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ലൂക്ക് ആന്‍റണി എന്ന നിഗൂഢത നിറഞ്ഞ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്‍റണി തുടങ്ങിയവരുടെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ തിരക്കഥ എഴുതിയത് സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ചു. മിഥുന്‍ മുകുന്ദന്‍റേതാണ് സംഗീതം.

TAGS :

Next Story