Quantcast

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Updated:

    2023-05-30 10:56:07.0

Published:

30 May 2023 10:46 AM GMT

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു
X

കൊച്ചി: നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മിന്നൽ മുരളി, ജാനേമൻ, മഹേഷിന്റെ പ്രതികാരം, ഷഫീഖിന്റെ സന്തോഷം,ജയ ജയ ജയഹേ,പ്രിയൻ ഓട്ടത്തിലാണ്, ഹണീ ബി 2.5, വെള്ളരിപ്പട്ടണം,ജോ&ജോ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

നേരത്തെ കരള്‍രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഹരീഷ് പേങ്ങന്‍റെ ചികിത്സക്കായി സഹപ്രവര്‍ത്തകര്‍ സഹായം തേടിയിരുന്നു. എറണാകുളം അമൃത ആശുപത്രിയിൽ ഹരീഷ് ചികിത്സയിലാണെന്നും കരള്‍ മാറ്റിവയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും സുഹൃത്തുക്കള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിനിടെയായിരുന്നു നടന്‍റെ വിയോഗം.


TAGS :

Next Story