Quantcast

'' സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയം, വീട് പണി കാണാന്‍ വന്ന ഇന്ദ്രന്‍സേട്ടന്‍ അപ്രതീക്ഷിതമായി ഒരു സമ്മാനം കയ്യിലേക്കു വച്ചു തന്നു''

വീട് പണി എന്തായി എന്നൊക്കെ ഇടയ്ക്കിടെ വിളിച്ചു അന്വേഷിക്കുകയും ഒരു ദിവസം വീട് പണി കാണാൻ അങ്ങോട്ട് വരുന്നുണ്ട് എന്ന് പറയുകയും ചെയ്തിരുന്നതാണ്

MediaOne Logo

Web Desk

  • Published:

    16 Feb 2022 8:06 AM GMT

 സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയം,  വീട് പണി കാണാന്‍ വന്ന ഇന്ദ്രന്‍സേട്ടന്‍ അപ്രതീക്ഷിതമായി ഒരു സമ്മാനം കയ്യിലേക്കു വച്ചു തന്നു
X

വീട്ടില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥി നല്‍കിയ സമ്മാനത്തിന്‍റെ സന്തോഷത്തിലാണ് സംവിധായകന്‍ ഡോ.ബിജു. വീടു പണി നടക്കുന്ന സമയത്ത് തന്‍റെ കയ്യിലേക്കു വച്ചു തന്ന അപ്രതീക്ഷിത സമ്മാനത്തെക്കുറിച്ചാണ് ബിജു ഫേസ്ബുക്കില്‍ പങ്കുവച്ചത്. നടന്‍ ഇന്ദ്രന്‍സും മകന്‍ മഹീന്ദ്രനുമാണ് ബിജുവിന്‍റെ വീട് സന്ദര്‍ശിച്ചത്.

ഡോ.ബിജുവിന്‍റെ കുറിപ്പ്

അപ്രതീക്ഷിത അതിഥി

അപ്രതീക്ഷിതമായി ഇന്ദ്രൻസേട്ടനും മകൻ മഹീന്ദ്രനും രാവിലെ വീട്ടിലെത്തി . വീട് പണി എന്തായി എന്നൊക്കെ ഇടയ്ക്കിടെ വിളിച്ചു അന്വേഷിക്കുകയും ഒരു ദിവസം വീട് പണി കാണാൻ അങ്ങോട്ട് വരുന്നുണ്ട് എന്ന് പറയുകയും ചെയ്തിരുന്നതാണ് . ഇന്നിപ്പോൾ എറണാകുളത്തേക്ക് പോകുന്ന വഴി അടൂര്‍ വീട്ടിലേക്കു രാവിലെ എത്തി . വീട് പണി നടക്കുന്നിടത്തു പോയി മൊത്തം നോക്കി കണ്ടു . അവിടെ ഉണ്ടായിരുന്ന ജോലിക്കാർക്കൊപ്പം സന്തോഷത്തോടെ ഫോട്ടോ എടുത്തു . വലിയ സന്തോഷം ഉള്ള ഒരു ദിവസം . വീട് പണി എന്നത് വലിയ ബുദ്ധിമുട്ടുള്ള സമയം ആണ് . കല്ലായും മണ്ണായും ഒക്കെ അതിലേക്ക് കൂട്ടാൻ ഇത് കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞു അപ്രതീക്ഷിതമായി ഒരു സമ്മാനവും നിർബന്ധപൂർവം കയ്യിൽ വെച്ച് തന്നു. ....ഈ സ്നേഹത്തിനും കരുതലിനും എങ്ങനെയാണ് നന്ദി പറയുക ...

TAGS :

Next Story