Quantcast

വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്; 'മമ്മൂസേ'... എന്ന് വിളിച്ച് ജനാര്‍ദ്ദനന്‍

പുഴു എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററും മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചു. മമ്മൂട്ടിയും പാര്‍വതിയും ഒരു ഫ്രെയ്മില്‍ വരുന്നതാണ് പുതിയ പോസ്റ്റര്‍

MediaOne Logo

Web Desk

  • Updated:

    2021-10-09 14:58:08.0

Published:

9 Oct 2021 2:49 PM GMT

വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്; മമ്മൂസേ... എന്ന് വിളിച്ച് ജനാര്‍ദ്ദനന്‍
X

മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലായത്. ചുവപ്പ് ചെക്ക് ഷര്‍ട്ടും കണ്ണടയും ധരിച്ച് നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോ നിമിഷ നേരം കൊണ്ട് ആരാധകരും താരങ്ങളും ഏറ്റെടുത്തു. 'മമ്മൂസേ'... എന്നാണ് ജനാര്‍ദ്ദനന്‍ കമന്റ് ചെയ്തത്. ഹൃദയ ഇമോജിയായിരുന്നു സിദ്ദീഖിഖിന്റെ കമന്റ്. ശ്വേതാ മേനോന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, മനോജ് കെ ജയന്‍ തുടങ്ങി നിരവധി താരങ്ങളും കമന്റുകളുമായി എത്തി.

തൊട്ടുപിന്നാലെ പുഴു എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററും മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ചു. മമ്മൂട്ടിയും പാര്‍വതിയും ഒരു ഫ്രെയ്മില്‍ വരുന്നതാണ് പുതിയ പോസ്റ്റര്‍.

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും പ്രധാനവേഷത്തിലെത്തുന്ന 'പുഴു' റത്തീനയാണ് സംവിധാനം ചെയ്യുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജാണ് നിര്‍മാണം. ദുല്‍ക്കറിന്റെ വെ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മാണവും വിതരണവും. ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദാണ് പുഴുവിന്റെ കഥ. ഹര്‍ഷാദിനൊപ്പം ഷറഫ്, സുഹാസ് കൂട്ടുകെട്ട് വൈറസിനു ശേഷം തിരക്കഥയില്‍ പങ്കാളികളാവുന്നു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തേനി ഈശ്വറാണ്.

TAGS :

Next Story