വിവാഹമോചനം തേടി നടൻ വിജയിയുടെ ഭാര്യ കോടതിയിൽ; ഹരജിയിൽ ഗുരുതര ആരോപണങ്ങൾ
ഏപ്രിൽ 20 ന് ഹാജരാകാൻ കോടതി നിർദേശം

- Published:
27 Feb 2026 6:07 PM IST

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യിൽ നിന്ന് വിവാഹമോചനം തേടി അപേക്ഷ നൽകി ഭാര്യ സംഗീത. ചെങ്കൽപ്പേട്ട് കുടുംബ കോടതിയിലാണ് സംഗീത വിവാഹമോചനത്തിനുള്ള ഹരജി നൽകിയത്.
ഗുരുതരമായ ആരോപണങ്ങളാണ് വിവാഹ മോചന അപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്. സഹപ്രവർത്തകയായ ഒരു പ്രമുഖ നടിയുമായി വിജയ് പ്രണയത്തിലാണെന്ന് ഹരജിയിൽ പറയുന്നു. ആവർത്തിച്ച് എതിർപ്പ് പ്രകടിപ്പിച്ചിട്ടും വിവാഹേതര ബന്ധം തുടർന്നുവെന്നും സംഗീത ആരോപിക്കുന്നു.
2021 ഏപ്രിലിൽ ആണ് ഇക്കാര്യം അറിഞ്ഞത്. ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കും എന്ന് വിജയ് ഉറപ്പ് നൽകിയിട്ടും പാലിച്ചില്ലെന്ന് ഹരജിയിൽ പറയുന്നു. കടുത്ത മാനസിക സംഘർഷവും അവഗണനയും അനുഭവിച്ചതായും സംഗീത പറയുന്നു. ഏപ്രിൽ 20 ന് ഹാജരാകാൻ കോടതി വിജയ്ക്ക് നിർദേശം നൽകി.
1999 ഓഗസ്റ്റ് 25 ന് വിജയും സംഗീതയും വിവാഹിതരായത്. ഒരു മകനും ഒരു മകളുമുണ്ട്. 26 വർഷത്തെ ദാമ്പത്യത്തിനു ശേഷമാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം മുതൽ സംഗീത വിജയുമായി വിവാഹമോചനം നേടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
Adjust Story Font
16
