Quantcast

ഞാന്‍ കരയാന്‍ നോക്കി, എന്നാല്‍ മമ്മൂക്ക അങ്ങനെയല്ല ചെയ്തത്: വിക്രം

'മമ്മൂട്ടി ഒരു റോക്ക് സ്റ്റാറാണ്. മോഹന്‍ലാലും അതെ'

MediaOne Logo

Web Desk

  • Published:

    28 Aug 2022 7:37 AM GMT

ഞാന്‍ കരയാന്‍ നോക്കി, എന്നാല്‍ മമ്മൂക്ക അങ്ങനെയല്ല ചെയ്തത്: വിക്രം
X

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും വലിയ ഫാനാണ് താനെന്ന് നടന്‍ വിക്രം. മമ്മൂട്ടി ഒരു റോക്ക് സ്റ്റാറാണ്. മോഹന്‍ലാലും അതെ. എന്നാല്‍ മോഹന്‍ലാലിനൊപ്പം ഇതുവരെ അഭിനയിച്ചിട്ടില്ല. ധ്രുവത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്‍റെ അനുഭവങ്ങള്‍ വിക്രം പങ്കുവെച്ചു-

"ധ്രുവം സിനിമയുടെ ലൊക്കേഷനില്‍ വച്ച് മമ്മൂക്കയുടെ അഭിനയം ഞാന്‍ നോക്കിനിന്നിട്ടുണ്ട്. ക്ലോസ് അപ്പ് ഷോട്ടില്‍ എങ്ങനെയാണ് അഭിനയിക്കേണ്ടത്, ലോങ് ഷോട്ടില്‍ എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നൊക്കെ അദ്ദേഹത്തെ കണ്ടാണ് ഞാന്‍ മനസിലാക്കിയത്. ഒരു സീന്‍ വരുമ്പോള്‍ അഭിനയം നന്നാക്കാന്‍ വേണ്ടി ഞാന്‍ ഇമോഷണലായി കരയാനൊക്കെ നോക്കിയിരുന്നു. എന്നാല്‍ അദ്ദേഹം വളരെ കണ്‍ട്രോള്‍ ചെയ്താണ് അഭിനയിക്കുന്നത്. അഭിനയിക്കുമ്പോള്‍ മമ്മൂക്കയുടെ കണ്ണുകള്‍ കാണാന്‍ നല്ല രസമാണ്. ഞാന്‍ അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിച്ചു. അദ്ദേഹം മികച്ച നടനാണ്. നല്ല സ്‌ക്രിപ്റ്റ് വന്നാല്‍ മമ്മൂക്കയുടെ കൂടെ ഇനിയും അഭിനയിക്കും"- വിക്രം പറഞ്ഞു.

മമ്മൂട്ടിയോടൊപ്പം മോഹന്‍ലാലിന്റെയും വലിയ ഫാനാണ് താനെന്ന് വിക്രം പറഞ്ഞു. വീട്ടില്‍ ഒരു വലിയ മോഹന്‍ലാല്‍ ഫാനുണ്ട്. കോബ്ര കണ്ടാലും ഇതൊക്കെ എന്താ, മോഹന്‍ലാലിത് സിമ്പിളായി ചെയ്യുമെന്ന് പറയും. തന്‍റെ വില്ലന്‍ വീട്ടില്‍ തന്നെയുണ്ടെന്നാണ് വിക്രം പറഞ്ഞത്.

ഇപ്പോള്‍ മലയാളം കുറച്ചൊക്കെ അറിയാം. നേരത്തെ ഒട്ടും അറിയില്ലായിരുന്നു. അപ്പോള്‍ സദയം ഉള്‍പ്പെടെയുള്ള മോഹന്‍ലാലിന്റെ സിനിമകള്‍ കാണാന്‍ തുടങ്ങി. കിലുക്കം പോലുള്ള സിനിമകള്‍ എന്ത് മനോഹരമാണ്. ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയം ഒരുപാട് ഇഷ്ടമാണ്. മോഹന്‍ലാല്‍ സാറിനൊപ്പം അഭിയിക്കാന്‍ തനിക്ക് ചാന്‍സ് കിട്ടുമായിരിക്കുമെന്നും വിക്രം പറഞ്ഞു.

കോബ്രയാണ് ഇനി പുറത്തിറങ്ങാനുള്ള വിക്രത്തിന്‍റെ ചിത്രം. ശ്രീനിധി ഷെട്ടിയാണ് നായിക. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ കോബ്രയിലുണ്ട്. റോഷന്‍ മാത്യു, മാമുക്കോയ, മിയ ജോര്‍ജ് തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിലുണ്ട്.

TAGS :

Next Story