Quantcast

സിനിമ, സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു

നിരവധി സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    28 Sept 2021 10:50 AM IST

സിനിമ, സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു
X

സിനിമ, സീരിയല്‍ നടി ശ്രീലക്ഷ്മി (രജനി) അന്തരിച്ചു. 38 വയസായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്‍റെ ജയകേരള നൃത്തകലാലയത്തില്‍ വിവിധ ബാലേകളില്‍ ശ്രദ്ധേയമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അര്‍ധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്‍റെ 2020ലെ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

ഭര്‍ത്താവ്: വിനോദ്, തലശ്ശേരി മാഹി സ്വദേശിയാണ്. മക്കള്‍: വൈഷ്ണവ്, അഭിനവ് (ഇരുവരും വിദ്യാര്‍ഥികള്‍ (എ.വി.എച്ച്.എസ്.എസ്. കുറിച്ചി). സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിക്ക് നടക്കും.

TAGS :

Next Story