Quantcast

'ലാലേട്ടൻ മമ്മൂക്കയെ ഉമ്മവെക്കുന്ന സീൻ എങ്ങനെയെടുത്തു?'; ജോഷിയോട് അൽഫോൻസ് പുത്രൻ

പ്രേമം' റിലീസിനുശേഷം ഇരുവരും നടത്തിയ സൗഹൃദസംഭാഷണമാണ് അൽഫോൻസ് പുത്രൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    16 Feb 2024 12:36 PM GMT

ലാലേട്ടൻ മമ്മൂക്കയെ ഉമ്മവെക്കുന്ന സീൻ എങ്ങനെയെടുത്തു?; ജോഷിയോട് അൽഫോൻസ് പുത്രൻ
X

സംവിധായകൻ അൽഫോൻസ് പുത്രൻ പങ്കുവെച്ച പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് വീണ്ടും സോഷ്യൽ മീഡിയ. ഇത്തവണ സംവിധായകൻ ജോഷിയുമായുള്ള ഒരു സംഭാഷണത്തിന്റെ പൂർണരൂപമാണ് അൽഫോൻസ് പങ്കുവെച്ചിരിക്കുന്നത്. പ്രേമം' റിലീസ് ചെയ്തതിന് ശേഷം ഇരുവരും തമ്മിൽ നടത്തിയ സൗഹൃദസംഭാഷണമാണ് പോസ്റ്റിൽ. 'നമ്പർ 20 മദ്രാസ് മെയിൽ' എന്ന ചിത്രത്തെക്കുറിച്ചും അൽഫോൺസ് ജോഷിയോട് ചോദിക്കുന്നുണ്ട്.

മമ്മൂട്ടിയെ മോഹൻലാൽ ഉമ്മ വെക്കുന്ന രം​ഗം എങ്ങനെയാണ് എടുത്തതെന്നാണ് അൽഫോൻസിന്റെ ചോദ്യം. അത് മോഹൻലാലിന്റെ ഐഡിയയാരുന്നു എന്ന് ജോഷി മറുപടിയും നൽകുന്നു. 'നമ്പർ 20 മദ്രാസ് മെയിൽ' റിലീസ് ആയി 34 വർഷം തികയുന്ന ദിനത്തിലാണ് അൽഫോൻസ് പുത്രൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബാക് ടൂ 2015…

പ്രേമം റിലീസിന് ശേഷം ജോഷി സാര്‍ പ്രേമം മേക്കിങിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് സന്തോഷമായി.

ജോഷി സര്‍: മോന്‍ എങ്ങനാ ആണ് മൂന്ന് കാലഘട്ടവും ഷൂട്ട് ചെയ്തത് ?

ഞാന്‍: സര്‍ മൂന്നും ഒരോ കാലഘട്ടത്തിന്റെ സ്‌റ്റൈലില്‍ ഷൂട്ട് ചെയ്തു

ജോഷി സര്‍: ആ ഡിഫറന്റ് ട്രീറ്റ്‌മെന്റ് ആണ് അതിന്റെ അഴക്.

ഞാന്‍: താങ്ക് യു സര്‍. സര്‍ എങ്ങനയാണ് നമ്പര്‍ 20 മദ്രാസ് മെയിലില്‍ ലാലേട്ടന്‍ മമ്മൂക്കേനെ ഉമ്മ വയ്ക്കണ സീന്‍ എടുത്തത് ?

ജോഷി സര്‍: അത് മോഹന്‍ലാല്‍ ഇട്ട ഇംപ്രൊവൈസേഷന്‍ ആണ്. ഞാന്‍ അപ്പ്രൂവ് ചെയ്തു. ഞാന്‍ കൂടുതലും നൈസര്‍ഗികമായി വര്‍ക്ക് ചെയ്യുന്ന ആളാണ്. എനിക്ക് ലൊക്കേഷന്‍ വര്‍ക്ക് ആവണം, ഇല്ലെങ്കില്‍ ആര്‍ട്ടിസ്റ്റിന്റെ പെര്‍ഫോമന്‍സ് എക്‌സൈറ്റ് ചെയ്യിക്കണം.

ഞാന്‍: സാര്‍ അടുത്ത ചോദ്യം. രണ്ട് സിനിമയിലാണ് ഞാന്‍ തിലകന്‍ സര്‍ ഡോമിനേറ്റ് ചെയ്യാത്ത പടങ്ങള്‍ കണ്ടിട്ടുള്ളൂ. അത് ഒന്ന് ഗോഡ്ഫാദറും പിന്നെ നാടുവാഴികളും.

ജോഷി സാര്‍: ചിരിച്ചുകൊണ്ട്… മൂപ്പര് അനന്തന്റെ റോള്‍ ചോദിച്ചു. പക്ഷേ എനിക്കെന്തോ ആ റോള്‍ മധു സര്‍ തന്നെ ചെയ്യണം എന്ന് തോന്നി.

അപ്പോഴേക്കും ഒപ്പം പരിപാടിയുടെ വേദി എത്തി. സാറും ഞാനും എന്റെ അമ്മായിച്ചന്‍ ആല്‍വിന്‍ ആന്റണിയും കാറില്‍ നിന്ന് ഇറങ്ങി.

ജോഷി സര്‍ : സീ യു മോനെ.

ഞാന്‍: താങ്ക് യു സര്‍. സര്‍ മാത്രമാണ് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ ഈ സിനിമയുടെ മേക്കിങ്ങ് ചോദിച്ചത്. നന്ദി സര്‍. അന്നും ഇന്നും നന്ദി സര്‍.

TAGS :

Next Story