Quantcast

ജോജു ജോർജിന് പിന്തുണയുമായി ആഷിഖ് അബു

MediaOne Logo

Web Desk

  • Published:

    9 Nov 2021 3:07 PM GMT

ജോജു ജോർജിന് പിന്തുണയുമായി ആഷിഖ് അബു
X

ചലച്ചിത്ര നടൻ ജോജു ജോർജിന് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു. സാമൂഹ്യ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് ആഷിഖ് അബു പിന്തുണ അറിയിച്ചത്. " യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം" എന്ന അടിക്കുറിപ്പോടെയാണ്‌ അദ്ദേഹം ജോജു ജോർജിന്റെ ചിത്രം പങ്കുവെച്ചത്.


അതേസമയം, നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ ആറു കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. കാൻസർ രോഗിയെ ചൊല്ലിയാണ് ജോജു കയർത്തതെന്ന വാദം പൊളിഞ്ഞെും പൊലീസ് അന്വേഷണ റിപ്പോർട്ടിൽ ഇക്കാര്യമില്ലെന്നും പ്രതികൾ പറഞ്ഞു. സിനിമാകാര്യങ്ങൾക്ക് പോകുമ്പോൾ സ്വന്തം വാഹനം തടഞ്ഞതിനെ തുടർന്ന് ജോജു കയർത്തെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. ജാമ്യത്തിനുള്ള തുക നാശ നഷ്ടത്തിന്റെ 50 ശതമാനമായി നിശ്ചയിക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ധന വിലവർധനക്കെതിരെ കൊച്ചി വൈറ്റിലയിൽ കോൺഗ്രസ് നടത്തിയ ഉപരോധത്തിനെതിരെ ജോജു നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നടന്റെ കാർ തകർക്കപ്പെട്ടത്. കേസിൽ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ എന്നിവരാണ് റിമാന്റിൽ കഴിയുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് ഷെരീഫ്, ഐഎൻടിയുസി പ്രവർത്തകൻ ജോസഫ് എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു.

TAGS :

Next Story