60ാം വയസ്സിൽ നടൻ ആശിഷ് വിദ്യാർത്ഥിക്ക് മംഗല്യം; വധു രുപാലി ബറുവ

നേരത്തെ മുൻകാല നടി ശകുന്തള ബറുവയുടെ മകൾ രജോഷി ബറുവയുമായി വിവാഹിതനായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-25 14:23:57.0

Published:

25 May 2023 1:42 PM GMT

Actor Ashish Vidyarath marries for second time at sixty; Rupali Barua is the bride
X

60ാം വയസ്സിൽ നടൻ ആശിഷ് വിദ്യാർത്ഥിക്ക് മംഗല്യം. അസമിൽ നിന്നുള്ള രുപാലി ബറുവയാണ് വധു. ദേശീയ അവാർഡ് ജേതാവായ ആശിഷിന്റെ രണ്ടാം വിവാഹമാണിത്. നേരത്തെ മുൻകാല നടി ശകുന്തള ബറുവയുടെ മകൾ രജോഷി ബറുവയുമായി ഇദ്ദേഹം വിവാഹിതനായിരുന്നു. ആശിഷ് വിദ്യാർത്ഥിയുടെ ഇപ്പോഴത്തെ ഭാര്യ രുപാലി ഗുവാഹത്തി സ്വദേശിയാണ്. കൊൽക്കത്തയിൽ ഫാഷൻ സ്‌റ്റോർ നടത്തുകയാണിവർ.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം തുടങ്ങിയ നിരവധി പ്രാദേശിക ഭാഷകളിൽ വിദ്യാർത്ഥി അഭിനയിച്ചിട്ടുണ്ട്. പൊലീസ് കമ്മീഷണറായ ഗൗരി ശങ്കറെന്ന കഥാപാത്രത്തെ അവതരിപ്പിച്ച സി.ഐ.ഡി മൂസയാണ് അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം. ചെസ്സിലും ദിലീപിനൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 11 ഭാഷകളിലായി 300ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1995ൽ ദ്രോഹ്കാലിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ആശിഷ് വിദ്യാർത്ഥി നേടിയിട്ടുണ്ട്.

സ്വന്തം യുട്യൂബ് ചാനലിലും വിദ്യാർഥി സജീവമാണ്. ഏതായാലും ഇദ്ദേഹത്തിന്റെ രണ്ടാം വിവാഹം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Actor Ashish Vidyarathi marries for second time at sixty; Rupali Barua is the bride

TAGS :

Next Story