Quantcast

ബി.ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണും

MediaOne Logo

Web Desk

  • Updated:

    2026-04-24 08:54:16.0

Published:

24 April 2026 12:56 PM IST

ബി.ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
X

കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായ ബി.ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. നേരത്തെയും പല തവണ രാജിസന്നദ്ധത അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രാജി ഫെഫ്ക ജനറല്‍ ബോഡി ചര്‍ച്ച ചെയ്യുകയാണ്. ഇതിന് ശേഷമായിരിക്കും രാജിയില്‍ അന്തിമ തീരുമാനമാവുക. വ്യക്തിപരമായ കാരണം മൂലമാണ് രാജിയെന്നാണ് ഉണ്ണികൃഷ്ണന്‍റെ വിശദീകരണം.

അതേസമയം രാജി ജനറൽ കൗൺസിൽ അംഗീകരിച്ചില്ല. പുതിയ നേതൃത്വം വരട്ടെയെന്നാണ് തന്‍റെ നിലപാടെന്നും 18 വർഷമായി അധികാരം ഒരാളിലേക്ക് കേന്ദ്രികരിക്കുന്നത് നല്ലതല്ലെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. സുമതി വളവ് സിനിമയുമായി ബന്ധപ്പെട്ട് വളരെ മോശം ചർച്ചയാണ് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നടൻ സംവിധാനം ചെയ്തു എന്നൊക്കെ പറയുന്നത് മോശമാണ്. സിനിമ പുറത്തിറക്കുക എന്നത് സംവിധായകന്‍റെയും അണിയറ പ്രവർത്തകരുടെയും ജോലിയാണ്. ഒരു നടനും ഗോസ്റ്റ് ഡയറക്റ്റ് ചെയ്യാൻ വരേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



TAGS :

Next Story