വര്‍ഷങ്ങള്‍‌ക്കു ശേഷം ഭാവന മലയാളത്തില്‍; വൈറലായി ലൊക്കേഷന്‍ വീഡിയോ

ഷൂട്ടിംഗ് സെറ്റിലെത്തിയ ഭാവനയെ അണിയറപ്രവര്‍ത്തകര്‍ പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-06-23 04:07:07.0

Published:

23 Jun 2022 4:06 AM GMT

വര്‍ഷങ്ങള്‍‌ക്കു ശേഷം ഭാവന മലയാളത്തില്‍; വൈറലായി ലൊക്കേഷന്‍ വീഡിയോ
X

ഇടവേളകള്‍ക്ക് ശേഷം മാതൃഭാഷാസിനിമയിലേക്ക് മടങ്ങിയെത്തുകയാണ് ഭാവന. ഷറഫുദ്ദീന്റെ നായികയായി 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..' എന്ന ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. നടന്‍ അശോകനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊടുങ്ങല്ലൂരാണ് നടക്കുന്നത്. ലൊക്കേഷനിലെത്തിയ ഭാവനയുടെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.


ഷൂട്ടിംഗ് സെറ്റിലെത്തിയ ഭാവനയെ അണിയറപ്രവര്‍ത്തകര്‍ പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്. നടന്‍മാരായ അശോകന്‍,ഷറഫുദ്ദീന്‍ എന്നിവരെ വീഡിയോയില്‍ കാണാം.


സംവിധായകൻ ഭദ്രൻ ഒരുക്കുന്ന ചിത്രത്തിലും ഭാവനയാണ് നായിക. ഭദ്രന്‍റെ 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുക. ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകന്‍. 'ഇഒ എലിയാവൂ കോഹൻ' എന്ന ജൂതനായിട്ടാണ് ഷെയ്‍ൻ എത്തുക. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. സുരേഷ് ബാബു ആണ് ചിത്രത്തിന്‍റെ തിരക്കഥ.TAGS :

Next Story