Quantcast

ഇടിക്കാന്‍ അറിയില്ലെങ്കില്‍ അഭിനയിച്ചിട്ട് എന്നാ കാര്യം; ആകാംക്ഷയുണര്‍ത്തി ചട്ടമ്പിയുടെ ടീസര്‍

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയുടെ നിര്‍ത്തുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    30 May 2022 9:51 AM GMT

ഇടിക്കാന്‍ അറിയില്ലെങ്കില്‍ അഭിനയിച്ചിട്ട് എന്നാ കാര്യം; ആകാംക്ഷയുണര്‍ത്തി ചട്ടമ്പിയുടെ ടീസര്‍
X

ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം എന്നിവര്‍ ഒരുമിക്കുന്ന ചട്ടമ്പിയുടെ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയുടെ നിര്‍ത്തുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

ഒരു വീടിന്‍റെ അകത്ത് നിന്ന് സംസാരിക്കുന്ന ശ്രീനാഥ് ഭാസിയുടെ സംഭാഷണം മാത്രമാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. വ്യത്യസ്തമായ രീതിയിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് ചട്ടമ്പി ചർച്ചയായിരുന്നു. 1995 കാലത്തെ ഇടുക്കിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. മഹാനദി കാണാൻ പോകാം' എന്ന് പറയുന്ന പെൺകുട്ടിയോട്, താൻ കമ്പത്ത് ചെന്ന് ബാഷ കണ്ടു എന്ന് ശ്രീനാഥ് ഭാസിയുടെ കഥാപാത്രം പറയുന്ന സംഭാഷണ ശകലം ആണ് ടീസറിൽ കാണിക്കുന്നത്. ഇതിലൂടെ സിനിമ നടക്കുന്ന കാലത്തേക്കുറിച്ചുള്ള കൃത്യമായ ഒരു സൂചന തരുന്നുണ്ട് അണിയറ പ്രവർത്തകർ.

22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. ബിനു പപ്പു, ഗ്രേസ് ആന്‍റണി, മൈഥിലി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയുടെതാണ്. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്നത് അലക്സ് ജോസഫ് ആണ്.

സിറാജ് , സന്ദീപ് , ഷനിൽ , ജെഷ്ന ആഷിം എന്നിവരാണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്സ്. സിറാജ് ആണ് സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ. ചിത്ര സംയോജനം ജോയൽ കവി, സംഗീതം ശേഖർ മേനോൻ, കലാ സംവിധാനം സെബിൻ തോമസ് , പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ , ചമയം റോണക്സ് സേവ്യർ ,വസ്ത്രാലങ്കാരം മസ്ഹർ ഹംസ, സംഘട്ടനം ഫീനിക്സ് പ്രഭു തുടങ്ങിയവരാണ് അണിയറപ്രവർത്തകർ. ആതിര ദിൽജിത്ത് ആണ് സിനിമയുടെ പി.ആർ. ഒ. സിനിമയുടെ റീൽ ബ്രാൻഡിംഗ് കൈകാര്യം ചെയ്യുന്നത് റീൽ ട്രൈബ് ആണ് .



TAGS :

Next Story