Quantcast

'അണ്ടൻകാക്ക കൊണ്ടക്കാരി’ ; മൂന്നാറിലെ തോട്ടം തൊഴിലാളികൾക്കൊപ്പം ആടിയും പാടിയും ചിയാൻ വിക്രം, വീഡിയോ

സ്ത്രീകൾ വിക്രമിന്‍റെ ഇഷ്ട കഥാപാത്രങ്ങളുടെ പേരുകളും ഇതിനിടയിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു

MediaOne Logo

Web Desk

  • Published:

    17 May 2026 3:12 PM IST

അണ്ടൻകാക്ക കൊണ്ടക്കാരി’ ; മൂന്നാറിലെ തോട്ടം തൊഴിലാളികൾക്കൊപ്പം ആടിയും പാടിയും ചിയാൻ വിക്രം, വീഡിയോ
X

മൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളികൾക്കൊപ്പം ആടിയും പാടിയും ആഘോഷിക്കുന്ന നടൻ ചിയാൻ വിക്രമിന്‍റെ വീഡിയോ വൈറലാകുന്നത്. തേയിലത്തോട്ടത്തിനിടയിലൂടെ നടക്കുന്നതിനിടെയാണ് താരം തോട്ടം തൊഴിലാളികളെ കാണുന്നതും അവരുമായി സമയം ചെലവഴിക്കുന്നതും.

‘ഒരു നടത്തത്തിന് പോയി, ഒരുപാട് ഓർമകളുമായി തിരിച്ചുവന്നു’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ വിക്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഫോട്ടോ എടുത്തോട്ടെ എന്ന് തൊഴിലാളികൾ ചോദിക്കുമ്പോൾ തമാശരൂപേണ, ‘ഫോട്ടോ ഒന്നും എടുക്കാൻ പറ്റില്ല’ എന്ന് താരം പറയുന്നതും വീഡിയോയിൽ കേൾക്കാം. തൊട്ടടുത്ത നിമിഷം തന്നെ എല്ലാവരെയും അടുത്തേക്ക് വിളിച്ച് ഫോട്ടോയും എടുക്കുന്നുണ്ട്.

സ്ത്രീകൾ വിക്രമിന്‍റെ ഇഷ്ട കഥാപാത്രങ്ങളുടെ പേരുകളും ഇതിനിടയിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഒടുവിൽ ‘അന്യൻ സിനിമയിലെ ‘അണ്ടാങ്കാക്ക കൊണ്ടാകാരി’ എന്ന ഗാനം തൊഴിലാളികൾക്കൊപ്പം പാടുകയും അവരോടൊത്ത് നൃത്തം ചെയ്യുകയും ചെയ്ത ശേഷമാണ് വിക്രം മടങ്ങിയത്.

TAGS :

Next Story