Quantcast

വാരിസിന് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്; ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ചു

സണ്‍ ടി.വിയുടെ യൂ ട്യൂബ് ചാനലിലൂടെയാകും ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങുക

MediaOne Logo

Web Desk

  • Updated:

    2023-01-03 16:29:56.0

Published:

3 Jan 2023 4:27 PM GMT

വാരിസിന് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്; ട്രെയിലര്‍ റിലീസ് പ്രഖ്യാപിച്ചു
X

വിജയ് നായകനായ വാരിസിന്‍റെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി. സിനിമയ്ക്ക് ക്ലീന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. സിനിമയുടെ നാളെ വൈകുന്നേരം അഞ്ച് മണിക്ക് റിലീസ് ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സണ്‍ ടി.വിയുടെ യൂ ട്യൂബ് ചാനലിലൂടെയാകും ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങുക.

ദേശീയ അവാര്‍ഡ് ജേതാവായ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ.എല്‍ എഡിറ്റിങ് നിര്‍വ്വഹിക്കും. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. രശ്‍മിക മന്ദാനയാണ് വാരിസിലെ നായിക. ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് വാരിസ്. തമിഴിലും തെലുഗിലുമായിട്ടാണ് സിനിമ എത്തുക. വാരിസ് പൊങ്കല്‍ റിലീസായി തിയറ്ററുകളിലെത്തും.

TAGS :

Next Story