Quantcast

ദസറ ലൊക്കേഷനില്‍ ആരോടും മിണ്ടാതെ ഷൈന്‍ ടോം ചാക്കോ; കാരണമറിഞ്ഞ് നാനി ഞെട്ടി

ഷൈന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്

MediaOne Logo

Web Desk

  • Published:

    21 March 2023 11:42 AM IST

Shine Tom Chacko
X

നാനിയും ഷൈന്‍ ടോം ചാക്കോയും

കൊച്ചി: തെലുങ്ക് താരം നാനി നായകനായ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ദസറ. കീര്‍ത്തി സുരേഷാണ് നായിക. മലയാളി നടന്‍ ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

അഭിമുഖങ്ങളിലും പ്രമോഷന്‍ പരിപാടികളിലുമൊക്കെ വളരെ ആക്ടീവായി കാണുന്ന ഷൈന്‍ ദസറയുടെ ലൊക്കേഷനില്‍ നിശ്ശബ്ദനായിരുന്നു. സിനിമാഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. കാരണം തിരക്കിയപ്പോള്‍ ഷൈന്‍ അതിനു നല്‍കിയ മറുപടിയും രസകരമായിരുന്നു. തെലുങ്കില്‍ താനെന്തു പറയാനാണ് എന്നായിരുന്നു നടന്‍റെ മറുചോദ്യം. മലയാളത്തില്‍ തന്നെ അഭിനയിക്കാനാണ് തനിക്കിഷ്ടമെന്നും താരം വ്യക്തമാക്കി.

ശ്രീകാന്ത് ഒഡേലയാണ് ദസറയുടെ സംവിധാനം. കലിപ്പ് ലുക്കില്‍ വ്യത്യസ്തമായ മേക്കോവറിലാണ് നാനി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സമുദ്രക്കനി, സായ് കുമാർ, സെറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം നൽകും.മലയാളം, തെലുങ്ക്, തമിഴ്, കന്നട, എന്നീ ഭാഷകളിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക. മാർച്ച് 30ന് ചിത്രം തിയറ്ററുകളിലെത്തും.

TAGS :

Next Story