Quantcast

ആമിനയുടെയും വാപ്പിയുടെയും കഥയുമായി 'ഡിയർ വാപ്പി'; ടീസർ പുറത്ത്

ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലർ ബഷീറിന്റെയും മോഡലായ മകൾ ആമിനയുടെയും ജീവിതയാത്രയാണ് 'ഡിയർ വാപ്പി'

MediaOne Logo

Web Desk

  • Published:

    30 Dec 2022 6:38 AM GMT

ആമിനയുടെയും വാപ്പിയുടെയും കഥയുമായി ഡിയർ വാപ്പി; ടീസർ പുറത്ത്
X

ലാൽ, അനഘ നാരായണൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഡിയർ വാപ്പി എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ലാലും അനഘയുമാണ് ടീസറില്‍ നിറഞ്ഞു നിൽക്കുന്നത്.. നിരഞ്ജ് മണിയൻപിള്ള രാജു ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാൻ തുളസീധരനാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ക്രൗൺ ഫിലിംസിന്റെ ബാനറിൽ ആർ മുത്തയ്യ മുരളിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തുന്നൽക്കാരനായിട്ടാണ് ലാൽ ചിത്രത്തിൽ എത്തുന്നത്. മണിയൻ പിള്ള രാജു, ജഗദീഷ്, , അനു സിതാര,നിർമൽ പാലാഴി, സുനിൽ സുഖധ, ശിവജി ഗുരുവായൂർ, രഞ്ജിത് ശേഖർ, അഭിറാം, നീന കുറുപ്പ്, ബാലൻ പാറക്കൽ, മുഹമ്മദ്, ജയകൃഷ്ണൻ, രശ്മി ബോബൻ രാകേഷ്, മധു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലർ ബഷീറിന്റെയും മോഡലായ മകൾ ആമിനയുടെയും ജീവിതയാത്രയാണ് ഡിയർ വാപ്പി. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയർ വാപ്പി ചിത്രീകരിച്ചിരിക്കുന്നത്.

കൈലാസ് മേനോൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ്. പാണ്ടികുമാർ ഛായാഗ്രഹണവും, പ്രവീൺ വർമ്മ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

ലിജോ പോൾ ചിത്രസംയോജനവും, എം ആർ രാജാകൃഷ്ണൻ ശബ്ദ മിശ്രണവും നിർവഹിക്കുന്നു. കലാസംവിധാനം അജയ് മങ്ങാട് ചമയം റഷീദ് അഹമ്മദ് എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - രാധാകൃഷ്ണൻ ചേലേരി, പ്രൊഡക്ഷൻ മാനേജർ - നജീർ നാസിം, സ്റ്റിൽസ് - രാഹുൽ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - എൽസൺ എൽദോസ്, അസോസിയേറ്റ് ഡയറക്ടർ - സക്കീർ ഹുസൈൻ, മനീഷ് കെ തോപ്പിൽ, ഡുഡു ദേവസ്സി അസിസ്റ്റന്റ് ഡയറക്ടേഴ്സ് - അമീർ അഷ്റഫ്, സുഖിൽ സാൻ, ശിവ രുദ്രന, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പി.ആർ.ഒ - ആതിര ദിൽജിത്ത്.

TAGS :

Next Story