Quantcast

ഒടുവിൽ പ്രതികരിച്ച് ധ്രുവ് വിക്രം; ഗോസിപ്പുകൾക്കിടയിൽ ‘യാഥാർഥ്യത്തിൽ വിശ്വസിക്കൂ’ എന്ന് താരം

അനുപമ പരമേശ്വരൻ അടുത്തിടെ ഇൻസ്റ്റഗ്രാമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇരുവരുടെയും സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമായത്

MediaOne Logo

Web Desk

  • Published:

    17 Aug 2026 8:59 PM IST

ഒടുവിൽ പ്രതികരിച്ച് ധ്രുവ് വിക്രം; ഗോസിപ്പുകൾക്കിടയിൽ ‘യാഥാർഥ്യത്തിൽ വിശ്വസിക്കൂ’ എന്ന് താരം
X

അനുപമ പരമേശ്വരന്റെ മുൻകാല ബന്ധത്തെക്കുറിച്ചുള്ള പരാമർശങ്ങൾക്ക് പിന്നാലെ ഉയർന്ന ചർച്ചകൾക്കിടയിൽ പ്രതികരണവുമായി നടൻ ധ്രുവ് വിക്രം. മാധ്യമശ്രദ്ധയും സ്വകാര്യജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും തന്നെ ബാധിക്കാറുണ്ടെന്ന് ധ്രുവ് പറഞ്ഞു.

'യാഥാർഥ്യത്തിൽ ഉറച്ചുനിൽക്കണം. നിങ്ങൾ ആരാണെന്നും എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും അറിയണം. നിങ്ങൾ സ്നേഹിക്കുന്നവരെയും നിങ്ങൾക്ക് പ്രധാനപ്പെട്ട കാര്യങ്ങളെയും സംരക്ഷിക്കണം' എന്നായിരുന്നു ധ്രുവിന്റെ വാക്കുകൾ.

സ്വകാര്യജീവിതത്തെക്കുറിച്ചുള്ള പുറത്തുനിന്നുള്ള ചർച്ചകൾക്ക് അമിത പ്രാധാന്യം നൽകാതെ സ്വന്തം ലോകത്തും മൂല്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ധ്രുവ് പറഞ്ഞു. 'നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം ലോകമുണ്ട്. കഴിയുന്നത്ര നിങ്ങളുടെ സ്വകാര്യ ഇടം സംരക്ഷിക്കുക' എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സോഷ്യൽ മീഡിയയിലെ തന്റെ കുറഞ്ഞ സാന്നിധ്യത്തെക്കുറിച്ചും ധ്രുവ് പ്രതികരിച്ചു. ഇൻസ്റ്റഗ്രാമിൽ സജീവമല്ലെങ്കിലും സ്വകാര്യമായി നിരവധി ഫോട്ടോകളും വീഡിയോകളും എഡിറ്റ് ചെയ്യാറുണ്ടെന്ന് താരം പറഞ്ഞു. അച്ഛന്റെയും സഹോദരപുത്രിയുടെയും വളർത്തുമൃഗങ്ങളുടെയും വീഡിയോകൾ എഡിറ്റ് ചെയ്യുന്നത് ഇഷ്ടമാണെന്നും എന്നാൽ അവയെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറില്ലെന്നും ധ്രുവ് വ്യക്തമാക്കി.

അനുപമ പരമേശ്വരൻ അടുത്തിടെ ഇൻസ്റ്റഗ്രാമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇരുവരുടെയും സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമായത്. മുൻബന്ധത്തിൽ നിയന്ത്രണങ്ങളും മാനസിക സമ്മർദങ്ങളും നേരിട്ടതായി അനുപമ പറഞ്ഞിരുന്നു. എന്നാൽ തന്റെ മുൻപങ്കാളിയുടെ പേര് താരം നേരിട്ട് പരാമർശിച്ചിരുന്നില്ല.

അനുപമയുടെ പരാമർശങ്ങൾ ധ്രുവുമായി ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം. എന്നാൽ ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വ്യക്തമായ സ്ഥിരീകരണം ഇരുവരുടെയും ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

TAGS :

Next Story