Quantcast

മമ്മുക്കയുടെ ഫീമെയിൽ വേർഷനാണ് മല്ലിക സുകുമാരൻ: ധ്യാന്‍ ശ്രീനിവാസന്‍

'ഞാൻ രാജുവേട്ടന്റെ ഫാനായിരുന്നു. അത് രാജുവേട്ടനും അറിയാം. എന്നാല്‍ മല്ലിക ആന്‍റിയെ പരിചയപ്പെട്ട ശേഷം അവരുടെ ഫാനായി'

MediaOne Logo

Web Desk

  • Updated:

    2023-09-25 13:19:36.0

Published:

25 Sept 2023 6:45 PM IST

entertainment news, malayalam movie news
X

അഭിമുഖങ്ങളിലെ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍റെ മറുപടികള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ് ആവാറുണ്ട്. തന്നെ തന്നെ ട്രോളിയുള്ള താരത്തിന്‍റെ തഗ്ഗുകള്‍ പലതും ചിരി നിറക്കുന്നതാണ്. ഇപ്പോഴിതാ ഇഷ്ട നടന്‍ ആരാണെന്നുള്ള ധ്യാനിന്‍റെ മറുപടിയാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. താൻ മോഹൻലാലിന്റെയോ മമ്മൂട്ടിയുടേയോ ഫാനല്ല മല്ലിക സുകുമാരന്റെ ഫാനാണ് എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. എല്ലാ കാര്യങ്ങളിലും അപ്ഡേറ്റാണ് മല്ലിക സുകുമാരനെന്നും മമ്മൂട്ടിയുടെ ഫീമെയില്‍ വേർഷനാണ് നടിയെന്നും താരം പറയുന്നു. സ്വകാര്യ യൂടൂബ് ചാനലിന്‍റെ പരിപാടിക്കിടെയായിരുന്നു ധ്യാനിന്‍റെ പ്രതികരണം

''ഞാൻ രാജുവേട്ടന്റെ ഫാനായിരുന്നു. അത് രാജുവേട്ടനും അറിയാം. എന്നാല്‍ മല്ലിക ആന്‍റിയെ പരിചയപ്പെട്ട ശേഷം അവരുടെ ഫാനായി. ലവ് ആക്ഷന്‍ ഡ്രാമയുടെ കഥ പറയാന്‍ ചെല്ലുന്നതിന് മുന്‍പ് ഞാന്‍ മല്ലിക ആന്‍റിയെ കണ്ടിട്ടില്ല. എല്ലാ കാര്യങ്ങളെ പറ്റിയും ബോധമുള്ളയാളാണ് മല്ലിക ആന്റി. മമ്മൂക്കയെ പറ്റി പറയുമ്പോൾ നമ്മൾ പറയാറില്ലേ എല്ലാ കാര്യങ്ങളിലും അപ്ഡേറ്റാണ് എന്ന്. അതുപോലെ മമ്മൂക്കയുടെ ഫീമെയിൽ വേർഷൻ പോലെ.'' ധ്യന്‍ പറയുന്നു.

ഇനിയങ്ങോട്ട് താൻ ചെയ്യാൻ പോകുന്ന സിനിമകളിൽ സ്ഥിരമായി ഉണ്ടാകാൻ പോകുന്ന ഒരാൾ മല്ലിക ആന്റിയായിരിക്കുമെന്നും ആന്റിയുടെ പ്രസൻസ് ഉണ്ടെങ്കിൽ തന്നെ ഒരു ഓളമാണെന്നും ധ്യാന്‍ പറയുന്നു. ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ കഥാപാത്രത്തിന്‍റെ അമ്മയായാണ് മല്ലിക സുകുമാരന്‍ അഭിനയിച്ചത്. നടിയുടെ സിനിമയിലെ സീനുകള്‍ തിയറ്ററില്‍ ചിരിനിറച്ചിരുന്നു. നദികളിൽ സുന്ദരി യമുനയാണ് ധ്യാനിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.

TAGS :

Next Story