Quantcast

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ; ടോപ് ഗിയർ മാഗസിൻ കവർ പേജിലെ ആദ്യ മലയാളി താരം

മാഗസിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള ലക്കത്തിന്റെ കവറിലാണ് ദുൽഖർ ഇടം പിടിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-29 12:10:02.0

Published:

29 March 2023 12:08 PM GMT

Dulquer Salmaan featured on the cover of ‘Top Gear India
X

ദുൽഖർ

മലയാള സിനിമയിലെ യുവ നടൻമാർക്കിടയിൽ അതിവേഗത്തിലാണ് ദുൽഖർ സൽമാൻ എന്ന നടന്റെ കരിയർ വളർച്ച. മലയാളത്തിന് പുറമെ ഇതര ഭാഷയിലും ഹിറ്റുണ്ടാക്കാൻ താരത്തിനായിട്ടുണ്ട്. സിനമക്ക് പുറത്തുള്ള ദുൽഖറിന്റെ ഇടപെടലുകളും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ ടോപ് ഗിയർ ഇന്ത്യ മാഗസിൻ കവർ പേജിൽ താരം ഇടം പിടിച്ചിരിക്കുന്നു. ഈ മാഗസിന്റെ കവർ പേജിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി താരം കൂടിയാണ് ദുൽഖർ. ഓട്ടോമൊബൈൽ മാഗസിനായ ടോപ് ഗിയറിന്റെ കവറിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ നടനും കൂടിയാണ് ദുൽഖർ എന്ന പ്രത്യേകതയും ഉണ്ട്.

മാഗസിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള ലക്കത്തിലാണ് കവറിൽ ദുൽഖർ സൽമാൻ ഇടം പിടിച്ചത്. കവർ പേജിൽ ഇടം പിടിച്ചതിലുള്ളതിലെ സന്തോഷം താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

''ബക്കറ്റ് ലിസ്റ്റിലെ ഒരു വലിയ സ്വപ്നം ഞാൻ സാക്ഷാത്കരിച്ചു. ടോപ്പ് ഗിയർ ഇന്ത്യയുടെ മൂന്നാം വാർഷിക ലക്കത്തിന്റെ കവറിൽ എന്നെ ഫീച്ചർ ചെയ്തു,'' മാഗസിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ കുറിച്ചു. ഓഡി ആർ എസ് ഇ-ട്രോൺ ജിറ്റി കാറിന് ഒപ്പം ദുൽഖർ നിൽക്കുന്ന ചിത്രമാണ് കവറിൽ.

1.


2.


3.


4.


5.


അതേസമയം, മാസ് ആക്ഷൻ ചിത്രങ്ങളുടെ സംവിധായകൻ ടിനു പാപ്പച്ചനും ദുൽഖറും ഒന്നിക്കുന്നു. അടുത്ത വർഷം ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. നിലവിൽ ടിനു പാപ്പച്ചൻ ലിജോ ജോസ് പെലിശ്ശേരിയുടെ മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബ'ന്റെ ഷൂട്ടിംഗ് തിരക്കിലാണ്. അതിന് ശേഷമായിരിക്കും ദുൽഖർ ചിത്രം ആരംഭിക്കുക.

ദുൽഖർ സൽമാൻ നായകനാകുന്ന മാസ് ആക്ഷൻ ചിത്രം 'കിംഗ് ഓഫ് കൊത്ത' ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത. ജേക്‌സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ 95 ദിവസത്തെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം .തമിഴ്‌നാട്ടിലെ കാരൈക്കുടിയില് പൂർത്തിയായിരിക്കുന്നു. ഷൂട്ടിങ് പൂർത്തിയായ വിവരം ദുൽഖർ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

TAGS :

Next Story