Quantcast

കേരളം പ്രതിസന്ധി നേരിട്ടപ്പോള്‍ മാതൃകാപരമായി നയിച്ചു: പിണറായിക്ക് ആശംസകളുമായി ദുല്‍ഖര്‍

'കുറച്ചു ദിവസമായി പുറത്തുവരുന്ന വാർത്തകൾ തീർത്തും വിഷമമുണ്ടാക്കുന്നതായിരുന്നു. എല്ലാത്തിനുമൊടുവിൽ സന്തോഷമെത്തി'

MediaOne Logo

Web Desk

  • Published:

    3 May 2021 4:11 AM GMT

കേരളം പ്രതിസന്ധി നേരിട്ടപ്പോള്‍ മാതൃകാപരമായി നയിച്ചു: പിണറായിക്ക് ആശംസകളുമായി ദുല്‍ഖര്‍
X

അധികാരത്തുടര്‍ച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയനെയും എല്‍ഡിഎഫിനെയും അഭിനന്ദിച്ച് നടന്‍ ദുൽഖർ സൽമാൻ. കേരളം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ മുഖ്യമന്ത്രി മാതൃകാപരമായ നേതൃത്വം കാഴ്ചവെച്ചു. ശോഭനമായ ഒരു ഭാവി പ്രതീക്ഷിക്കുന്നുവെന്നും ദുൽഖർ ഫേസ് ബുക്കില്‍ കുറിച്ചു.

"കഴിഞ്ഞ കുറച്ച് ആഴ്ചകൾ മങ്ങിയതായിരുന്നു. എല്ലാ ദിവസവും പുറത്തുവരുന്ന വാർത്തകൾ തീർത്തും വിഷമമുണ്ടാക്കുന്നതായിരുന്നു. എല്ലാത്തിനുമൊടുവിൽ ഇന്ന് സന്തോഷമെത്തി. ചരിത്ര വിജയം നേടിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ടീമിനും ആശംസകൾ. കേരളം പ്രതിസന്ധി ഘട്ടത്തിലൂടെ പോയപ്പോൾ നിങ്ങൾ മാതൃകാപരമായി നയിച്ചു. ഒപ്പം ശോഭനമായ ഒരു ഭാവി ഞങ്ങൾ പ്രതീക്ഷിക്കുന്നു".

കേരളത്തിലും പുറത്തുമുള്ള നിരവധി താരങ്ങള്‍ മുഖ്യമന്ത്രിക്ക് ആശംസകളുമായി എത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍. ഭരണത്തുടര്‍ച്ചയിലേക്ക് കാല്‍വെക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എല്ലാവിധ ആശംസകളും എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. വിജയിച്ച എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ. ഭരണം നിലനിർത്തിയ സർക്കാരിനും ആശംസകൾ എന്നാണ് ടൊവിനോ കുറിച്ചത്.

തമിഴ് നടൻ സിദ്ധാർഥ്​ ട്വീറ്റ് ചെയ്തത് 'പിണറാര്യ' വിജയൻ എന്നായിരുന്നു പിന്നാലെ അക്ഷരത്തെറ്റ്​ പറ്റിയെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയുമായി വീണ്ടും സിദ്ധാര്‍ഥ് എത്തി.. 'എന്താണ്​ ​സ്​പെല്ലിങ്​ എന്ന്​ എനിക്കറിയാം മക്കളേ, ഞാൻ പ്രശംസിക്കുകയായിരുന്നു'എന്നായിരുന്നു മറുപടി. ഇതോടൊപ്പം അടിച്ചുപൊളിച്ച്​ കേരളം എന്നും അദ്ദേഹം കുറിച്ചു. പിണറാര്യ എന്ന തമിഴ് വാക്കിന്റെ അർഥം ഗംഭീര പ്രകടനം എന്നാണെന്നും അതാണ് സിദ്ധാര്‍ഥ് ഉദ്ദേശിച്ചതെന്നും ചിലര്‍ കമന്റുകളില്‍ വിശദീകരിച്ചു.

The past few weeks have been bleak to say the least. Everyday the news has been difficult to come to terms with. Amidst...

Posted by Dulquer Salmaan on Sunday, May 2, 2021

TAGS :

Next Story