Quantcast

ടൈഗറിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്താൻ ദുൽഖർ സൽമാൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടുന്നത് അഞ്ചു ഭാഷകളിൽ അഞ്ചു സൂപ്പർസ്റ്റാറുകൾ

കശ്മീർ ഫയൽസ്, കാർത്തികേയ 2 തുടങ്ങി തുടർച്ചയായി ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിച്ച അഭിഷേക് അഗർവാളിൻറെ പ്രൊഡക്ഷൻ കമ്പനി അഭിഷേക് അഗർവാൾ ആർട്ട്സിൻറെ ഏറ്റവും വലിയ പ്രൊജക്റ്റ് കൂടിയാണ് ടൈഗർ നാഗേശ്വര റാവു

MediaOne Logo

Web Desk

  • Updated:

    2023-05-18 10:07:20.0

Published:

18 May 2023 10:06 AM GMT

ടൈഗറിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്താൻ ദുൽഖർ സൽമാൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടുന്നത് അഞ്ചു ഭാഷകളിൽ അഞ്ചു സൂപ്പർസ്റ്റാറുകൾ
X

വംശിയുടെ സംവിധാനത്തിൽ ഏറെ പ്രതീക്ഷയുണർത്തുന്ന മാസ് മഹാരാജ രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രം ടൈഗർ നാഗേശ്വര റാവു വമ്പൻ സ്‌കെയിലിലാണ് ഒരുങ്ങുന്നത്. അഞ്ച് ഭാഷകളിൽ നിന്നുള്ള അഞ്ച് സൂപ്പർസ്റ്റാർസ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടും എന്ന് അണിയറപ്രവർത്തകർ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിൻറെ സ്വന്തം ദുൽഖർ സൽമാൻ മേയ് 24ന് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടുമെന്ന കാര്യം അറിയിച്ചിരിക്കുന്നു.

മുമ്പൊരിക്കലും കാണാത്ത വിധത്തിലുള്ള ശൗര്യമേറിയ രവി തേജയുടെ ലുക്ക് അത്യന്തം ഗംഭീരമായിരിക്കുമെന്നാണ് പ്രേക്ഷകപ്രതീക്ഷ. കശ്മീർ ഫയൽസ്, കാർത്തികേയ 2 തുടങ്ങി തുടർച്ചയായി ബ്ലോക്ക്ബസ്റ്ററുകൾ സൃഷ്ടിച്ച അഭിഷേക് അഗർവാളിൻറെ പ്രൊഡക്ഷൻ കമ്പനി അഭിഷേക് അഗർവാൾ ആർട്ട്സിൻറെ ഏറ്റവും വലിയ പ്രൊജക്റ്റ് കൂടിയാണ് ടൈഗർ നാഗേശ്വര റാവു.

സ്റ്റുവർട്ട്പുരം എന്ന ഗ്രാമത്തിൽ എഴുപതുകളിൽ ജീവിച്ചിരുന്ന ഭീകരനായൊരു തസ്‌കരൻറെ ജീവചരിത്രമാണ് ടൈഗർ നാഗേശ്വര റാവു. രൂപത്തിലും ഭാവത്തിലും സംഭാഷണങ്ങളിലും മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു രവി തേജജെയായിരിക്കും ഈ ചിത്രത്തിൽ കാണാൻ കഴിയുക എന്നാണു വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നൂപുർ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തിൽ രവി തേജയുടെ നായികമാരായി എത്തുന്നത്.

ആർ മതി ഐ.എസ്.സി ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻറെ പ്രൊഡക്ഷൻ ഡിസൈനർ അവിനാശ് കൊല്ലയാണ്. ചിത്രത്തിൻറെ സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയാണ്. മായങ്ക് സിൻഘാനിയയാണ് ചിത്രത്തിൻറെ കോ-പ്രൊഡ്യൂസർ. ദസറയോടുകൂടിയാണ് ടൈഗർ നാഗേശ്വര റാവുവിൻറെ ബോക്‌സോഫീസ് വേട്ട ആരംഭിക്കുന്നത്. ഒക്ടോബർ 20നാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.

അഭിനേതാക്കൾ: രവി തേജ, നൂപുർ സനോൺ, ഗായത്രി ഭരദ്വാജ് തുടങ്ങിയവർ. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസർ: അഭിഷേക് അഗർവാൾ. പ്രൊഡക്ഷൻ ബാനർ: അഭിഷേക് അഗർവാൾ ആർട്ട്സ്. പ്രെസൻറർ: തേജ് നാരായൺ അഗർവാൾ. കോ-പ്രൊഡ്യൂസർ: മായങ്ക് സിൻഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാർ. ഛായാഗ്രഹണം: ആർ മതി. പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല. പി.ആർ.ഒ: ആതിരാ ദിൽജിത്ത്.

TAGS :

Next Story