ദുർഖറിന്റെ 'സീതാരാമ'ത്തിന് ആദ്യ ദിന കലക്ഷൻ 6.1 കോടി

ചിത്രത്തിൽ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. സീതയായിട്ടാണ് നടി മൃണാൾ താക്കൂർ എത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-08-06 13:44:07.0

Published:

6 Aug 2022 1:44 PM GMT

ദുർഖറിന്റെ സീതാരാമത്തിന് ആദ്യ ദിന കലക്ഷൻ 6.1 കോടി
X

കോഴിക്കോട്: തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ദുർഖർ സൽമാന്റെ ചിത്രം സീതാരാമത്തിന് ആദ്യ ദിന കലക്ഷൻ 6.1 കോടി രൂപ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് പ്രേക്ഷകരിൽനിന്ന് ലഭിക്കുന്നത്.

ചിത്രത്തിൽ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. സീതയായിട്ടാണ് നടി മൃണാൾ താക്കൂർ എത്തുന്നത്. അഫ്രീൻ എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്. സുമന്ത്, ഭൂമിക ചൗള, പ്രകാശ് രാജ്, തരുൺ ഭാസ്‌കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ശത്രു, മുരളി ശർമ, വെണ്ണല കിഷോർ എന്നിവരാണ് മറ്റു താരങ്ങൾ.

TAGS :

Next Story