Quantcast

പിറന്നാള്‍ ദിനത്തില്‍ സാമന്തക്കായി ക്ഷേത്രം നിര്‍മിച്ച് ആരാധകന്‍; വൈറലായി ഫോട്ടോ

ആന്ധ്രാപ്രദേശിലെ ബപട്‌ലയ്ക്കടുത്തുള്ള ആലപ്പാടു ഗ്രാമത്തിൽ തന്‍റെ താമസസ്ഥലത്താണ് സന്ദീപ് തന്‍റെ ഇഷ്ടനടിക്കായി ക്ഷേത്രം നിര്‍മിച്ചത്

MediaOne Logo

Web Desk

  • Published:

    28 April 2023 12:57 PM IST

Samantha Ruth Prabhu
X

സാമന്ത

വിജയവാഡ: തെന്നിന്ത്യന്‍ സുന്ദരി സാമന്തയുടെ പിറന്നാളാണ് ഇന്ന്. ജന്‍മദിനത്തില്‍ നടിക്ക് കിടിലന്‍ സമ്മാനം നല്‍കിയിരിക്കുകയാണ് ഒരു ആരാധകന്‍. താരത്തിനായി ഒരു ക്ഷേത്രം തന്നെ പണിതിരിക്കുകയാണ് സാമന്തയുടെ കടുത്ത ആരാധകനായ തെനാലി സന്ദീപ്.


ആന്ധ്രാപ്രദേശിലെ ബപട്‌ലയ്ക്കടുത്തുള്ള ആലപ്പാടു ഗ്രാമത്തിൽ തന്‍റെ താമസസ്ഥലത്താണ് സന്ദീപ് തന്‍റെ ഇഷ്ടനടിക്കായി ക്ഷേത്രം നിര്‍മിച്ചത്. സാമന്തയുടെ വിഗ്രഹവും അമ്പലത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇതിന്‍റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. നടിയുടെ ജന്‍മദിനമായ ഏപ്രില്‍ 28നാണ് ക്ഷേത്രം തുറന്നത്. പ്രത്യുഷ ഫൗണ്ടേഷനിലൂടെ സാമന്ത നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ആരാധകനാണ് താനെന്നും സന്ദീപ് പറഞ്ഞു. നേരത്തെ ഖുശ്ബു, നമിത,ഹന്‍സിക, നയന്‍താര തുടങ്ങിയ നടിമാരുടെ പേരില്‍ ആരാധകര്‍ ക്ഷേത്രം നിര്‍മിച്ചിട്ടുണ്ട്.




തമിഴ്നാട് സ്വദേശിയായ സാമന്ത റൂത്ത് പ്രഭു ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നടിമാരിൽ ഒരാളാണ്.നാല് ഫിലിംഫെയർ അവാർഡുകൾ സൗത്ത് , ആറ് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശാകുന്തളമാണ് സാമന്തയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമ വന്‍പരാജയമായിരുന്നു.



TAGS :

Next Story