Quantcast

ഗണപതി, സാഗര്‍ സൂര്യ ചിത്രം 'പ്രകമ്പന'ത്തിന് പാക്കപ്പ്

കൊച്ചിയിലെ യുവാക്കളുടെ ഹോസ്റ്റൽ ജീവിതമാണ് പശ്ചാത്തലം

MediaOne Logo

Web Desk

  • Published:

    15 Aug 2025 5:27 PM IST

prakambanam, ganapathi
X

ഗണപതിയും സാഗര്‍ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്ന മിസ്റ്റിക് -കോമഡി എന്റർടെയ്നർ 'പ്രകമ്പനം' ത്തിന്റെ ഷൂട്ടിംഗ് പാക്കപ്പ് ആയി. നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ കഥയും സംവിധാനവും വിജേഷ് പാണത്തൂരാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കനാണ്.

കൊച്ചിയിലെ യുവാക്കളുടെ ഹോസ്റ്റൽ ജീവിതവും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ അമീൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, കലാഭവൻ നവാസ്, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ശീതൾ ജോസഫ് ആണ് നായിക. 'പണി 'എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ 'പ്രകമ്പന'ത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്.

ചിത്രത്തിന്റെ ഛായഗ്രഹണം ആൽബി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഭിജിത്ത് നായർ. എഡിറ്റർ സൂരജ് ഇ.എസ്, മ്യൂസിക് ഡയറക്ടർ ബിബിൻ അശോക്, പ്രൊഡക്ഷൻ ഡിസൈൻ സുഭാഷ് കരുൺ, വരികൾ വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശശി പൊതുവാൾ, വി.എഫ്. എക്സ് മേരാക്കി,മേക്കപ്പ് ജയൻ പൂങ്കുളം, പിആർഓ മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്.

ഗണപതി, സാഗര്‍ സൂര്യ ചിത്രം 'പ്രകമ്പന'ത്തിന് പാക്കപ്പ്

TAGS :

Next Story