Quantcast

കട്ടൻ ബ്രാൻഡ് ഒന്നടിക്കാം, ഒരു വടക്കൻ തേരോട്ടം - ടീസർ

ടീസറിൽ സൂചന നൽകിയതു പ്രകാരം ചിത്രം ഉടൻ തന്നെ മലയാളത്തിലെ പ്രമുഖ വിതരണ കമ്പനിയായ ഡ്രീം ബിഗ്ഗ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കും

MediaOne Logo

Web Desk

  • Published:

    25 May 2025 5:38 PM IST

കട്ടൻ ബ്രാൻഡ് ഒന്നടിക്കാം, ഒരു വടക്കൻ തേരോട്ടം - ടീസർ
X

കട്ടൻ ബ്രാൻഡ് ഒന്നടിക്കാം....

തുള്ളി തുള്ളിക്കളിക്കാം..

നുരയിതു പതയും..

ഗ്ലാസ്സുകളും നുകരാനായി.

എന്താണു സംഭ്രമം...

മലയാളികൾ ഏറ്റു പാടുന്ന പ്രശസ്തമായ ഒരു ഗാനത്തിൻ്റെ പാരഡിയുമായി സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാർ തങ്ങളുടെ ഒരു സായം സന്ധ്യയെ ഏറെ രസാകരമാക്കുന്നതാണിപ്പോൾ കാണുന്നത്. ഏ.ആർ.ബിനുരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ ഒരു രംഗമാണിത്. ധ്യാൻ ശ്രീനിവാസനും ധർമ്മജൻ ബോൾഗാട്ടിയും അടങ്ങുന്ന ഒരു സംഘം അഭിനേതാക്കൾ ഈ ആഘോഷ പരിപാടിയിലും മറ്റു രംഗങ്ങളിലും കാണാൻ കഴിയും.

സാധാരണക്കാരായ പ്രത്യേകിച്ചും കാക്കി വേഷധാരികളായ ഓട്ടോറിക്ഷക്കാരുടെ കൂട്ടായ്മ ഈ ടീസറിൽ പലയിടത്തും കാണാം. ബി.ടെക് ബിരുദം നേടിയിട്ടും ഓട്ടോറിക്ഷ ഓടിക്കാനെത്തിയ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ പുരോഗതി. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് ഈ ടീസറിലൂടെ വ്യക്തമാകുന്നു. ജീവിതഗന്ധിയായ നിരവധി മുഹൂർത്തങ്ങളും പ്രണയവുമെല്ലാം ഈ ചിത്രത്തിന് അകമ്പടിയാകുന്നുണ്ട്.

മലബാറിൻ്റെ പശ്ചാത്തലത്തിലൂടെ തികച്ചും റിയലിസ്റ്റിക്കായി ഒപ്പം നർമ്മത്തിൻ്റേയും പശ്ചാത്തലത്തിലൂടെയുമാണ് ഈ ചിത്രത്തിൻ്റെ അവതരണം. ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഒരു കൊമേഴ്സ്യൽ സിനിമയ്ക്ക് വേണ്ട എല്ലാവിധ ചേരുവകളും കോർത്തിണക്കിയ ഈ ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾനിർവഹിക്കുന്നത് ഹിറ്റ്മേക്കർ ബേണിയും അദ്ദേഹത്തിൻ്റെ മകൾ ടാൻസനുമാണ്. സനു അശോക് രചന നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം പവി കെ പവൻ നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസേഴ്സ് സൂര്യ എസ് സുബാഷ്, ജോബിൻ വർഗ്ഗീസ്. ടീസറിൽ സൂചന നൽകിയതു പ്രകാരം ചിത്രം ഉടൻ തന്നെ മലയാളത്തിലെ പ്രമുഖ വിതരണ കമ്പനിയായ ഡ്രീം ബിഗ്ഗ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കും.


TAGS :

Next Story